പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്
Tuesday, June 18, 2019 10:54 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ൾ, ഫ്ളാ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​വും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡ് വ​ശ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണ്.
അ​ഞ്ചു​മാ​സ​മാ​യി പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ ന​ഗ​ര​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്നി​ല്ല. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ നാ​യ്ക്ക​ൾ കൂ​ടു​ക​ൾ ക​ടി​ച്ചു​കീ​റി മാ​ലി​ന്യ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റു​ന്ന​തോ​ടെ ഇ​വ ചീ​ഞ്ഞു​നാ​റി ദു​ർ​ഗ​ന്ധം​മൂ​ലം സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ യാ​ത്ര ദു​രി​ത​മാ​കു​ന്നു.
ഇ​തു​മൂ​ലം പ​ക​ർ​ച്ച​വ്യാ​ധി പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ആ​രാ​പി​ച്ചു. ചീ​ഞ്ഞ​ളി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ​ക്കു മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.
പാ​ല​ക്കാ​ട് മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​നാ​സ്ഥ​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും ഇ​തു ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
ഈ​മാ​സം 25നു ​മു​ന്പാ​യി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​രാ​ടി​ക​ളു​മാ​യി മു​നി​സി​പ്പാ​ലി​റ്റി സ​മീ​പ​ത്തേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മെ​ന്നും സ​മ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​തെ അ​തി​നു​മു​ന്പാ​യി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്കി.
യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​അ​നി​ൽ കു​മാ​ർ, അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ, പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ജെ.​തോ​മ​സ്, വി.​ജ​യ​രാ​ജ​ൻ, ജ​യിം​സ് മൈ​ലം​പു​ള്ളി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ത്യു അ​റ​ക്ക​ൽ​പ​റ​ന്പി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജോ​യ് മാ​ട​ശേ​രി, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജോ​സ് കു​ന്നും​പു​റം പ്ര​സം​ഗി​ച്ചു.