കുടിവെള്ളക്ഷാമം: കാ​ലി​ക്കു​ട​വു​മാ​യി റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, June 18, 2019 10:54 PM IST
കോ​യ​ന്പ​ത്തൂ​ർ: കു​ടി​വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് തേ​ക്കം​പ​ട്ടി ഗ്രാ​മ​വാ​സി​ക​ൾ കാ​ലി​ക്കു​ട​വു​മാ​യി തേ​ക്കം​പ​ട്ടി-​മേ​ട്ടു​പ്പാ​ള​യം റോ​ഡ് ഉ​പ​രോ​ധി​ച്ചു. തേ​ക്കം​പ​ട്ടി​യി​ലെ അ​ഞ്ഞൂ​റോ​ളം വ​രു​ന്ന ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ഭ​വാ​നി ന​ദി​യി​ൽ​നി​ന്നാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ഗ്രാ​മ​വാ​സി​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​വേ​ദ​നം ന​ല്കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ട്ടി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കാ​ലി​ക്കു​ട​ങ്ങ​ളു​മാ​യി മേ​ട്ടു​പ്പാ​ളം റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നു കു​റ​ച്ചു​നേ​രം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.
പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഗ്രാ​മ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ച് വെ​ള്ളം ന​ല്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്കി​യ​തി​നെ തു​ട​ർ​ന്നു നാ​ട്ടു​കാ​ർ പി​രി​ഞ്ഞു​പോ​യി.