ഉപേക്ഷിച്ച ക​രി​ങ്ക​ൽ​ക്വാ​റി​ക​ൾ അ​പ​ക​ട​ഭീ​ഷ​ണിയാകുന്നു
Tuesday, June 18, 2019 10:54 PM IST
ഷൊ​ർ​ണൂർ: പാ​റ​പൊ​ട്ടി​ച്ച ശേ​ഷം ഉ​പേ​ക്ഷി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. വ​ർ​ഷ​ക്കാ​ല​മാ​യ​തോ​ടെ ഈ ​പാ​റ​മ​ട​ക​ൾ ഉ​യ​ർ​ത്തു​ന്ന അ​പ​ക​ട​ഭീ​ഷ​ണി ചെ​റു​ത​ല്ല. ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​രും ക​ന്നു​കാ​ലി​ക​ള​മാ​ണ് പ്ര​ധാ​ന​മാ​യും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.
വ​ർ​ഷ​കാ​ല​ത്ത് ഇ​ത്ത​രം പാ​റ​മ​ട​ക​ളി​ൽ കു​ടു​ങ്ങി മ​രി​ക്കു​ന്ന​വ​രു​ടെ​യും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.
അ​മി​ത പ്ര​കൃ​തി ചൂ​ഷ​ണം ന​ട​ക്കു​ന്ന പ്ര​ധാ​ന സ്ഥ​ല​മാ​ണ് ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ. ഭൂ​മി​യു​ടെ ത​ന്നെ സ​ന്തു​ല​നാ​വ​സ്ഥ​യ്ക്ക് ഭം​ഗം​വ​രു​ന്ന രീ​തി​യി​ലു​ള്ള വ​ൻ സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യാ​ണ് ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.
പ്ര​വ​ർ​ത്ത​ന സ​മ​യം​മു​ത​ൽ പൊ​ട്ടി​ച്ചെ​ടു​ക്കാ​നു​ള്ള പാ​റ​യു​ടെ അ​ള​വ് വ​രെ ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ർ നി​യ​മാ​നു​സൃ​തം പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ൾ​ക്ക് രേ​ഖ​പ്പെ​ടു​ത്തി ന​ല്കു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ടാ​തെ​യാ​ണ് ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും കൂ​ടാ​തെ​യാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
നി​യ​മ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ വ​ൻ​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 74 ക്വാ​റി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി​യു​ള്ള​ത്. മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ തൃ​ത്താ​ല, പ​ട്ടാ​ന്പി, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്വാ​റി​ക​ൾ കൂ​ടു​ത​ലാ​യു​ള്ള​ത്.
ഒ​രു ഹെ​ക്ട​റി​ൽ താ​ഴെ വി​സ്തീ​ർ​ണ​മു​ള്ള 28 ക്വാ​റി​ക​ൾ​ക്ക് മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വി​ഭാ​ഗം ജി​ല്ലാ ഓ​ഫീ​സാ​ണ് അ​നു​മ​തി ന​ല്കി​യ​ത്. മ​റ്റ് 46 എ​ണ്ണം ഒ​രേ​ക്ക​റി​ല​ധി​കം വ്യാ​പ്തി​യു​ള്ള​വ​യാ​ണ്. ഇ​വ​യ്ക്ക് ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നാ​ണ് അ​നു​മ​തി.
കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഇ​ല്ലെ​ങ്കി​ലും ഇ​രു​ന്നൂ​റോ​ളം ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.
അ​ന​ധി​കൃ​ത പാ​റ​മ​ട​ക​ളും ക്വാ​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞാ​ലും ആ​രും ഇ​തി​നെ​തി​രെ ആ​രും പ്ര​തി​ക​രി​ക്കാ​ത്ത​ത് ഈ ​രം​ഗ​ത്തു​ള്ള​വ​രു​ടെ സ്വാ​ധീ​നം കൊ​ണ്ടാ​ണെ​ന്നും ത​ദ്ദേ​ശീ​യ​രെ​ക്കാ​ൾ മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​രാ​ണ് ഇ​വി​ടെ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ ന​ട​ത്തി​വ​രു​ന്ന​ത്.
ഇ​തി​നാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ണ്ടു​വ​ന്ന് പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​മ​ട​ക​ൾ​ക്കെ​തി​രെ​യും ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കെ​തി​രെ​യും ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ ഒ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല.
ക​ഴി​ഞ്ഞ​ദി​വ​സം മേ​ഴ​ത്തൂ​ർ കി​ഴ​ക്കേ കോ​ട​നാ​ടി​ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​തി​നെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.