പാ​റ​മ​ട​യി​ൽ കു​ളി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഫ​യ​ർ​ഫോ​ഴ്സ്
Tuesday, June 18, 2019 10:56 PM IST
ഷൊ​ർ​ണൂ​ർ: കാ​ല​വ​ർ​ഷം കൂ​ടാ​നി​രി​ക്കേ പാ​റ​മ​ട​ക​ളി​ലും ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ലും കെ​ട്ടി​നി​ല്ക്കു​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ല്കി.
ഇ​ത്ത​രം ക്വാ​റി​ക​ളും പാ​റ​മ​ട​ക​ളും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വ​ൻ​ദു​ര​ന്ത​ങ്ങ​ളാ​ണ് വ​രു​ത്തി​വ​ച്ച​തെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​ത്ത​രം പാ​റ​മ​ട​ക​ൾ ന​ല്ല​ആ​ഴ​മു​ള്ള​വ​യാ​ണ്. ഇ​വ​യു​ടെ അ​ടി​യി​ൽ കൂ​ർ​ത്ത ക​ല്ലു​ക​ൾ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. വെ​ള്ള​ത്തി​ന​ടി​യി​ൽ കാ​ൽ​ത​ട്ടി മു​റി​വു​ണ്ടാ​യാ​ൽ പെ​ട്ടെ​ന്ന് അ​റി​യി​ല്ല. നീ​ന്ത​ൽ അ​റി​യാ​വു​ന്ന ആ​ളാ​യാ​ൽ​പോ​ലും ചോ​ര​വാ​ർ​ന്ന് കു​ഴ​ഞ്ഞ് വെ​ള്ള​ത്തി​ലേ​ക്ക് താ​ഴ്ന്നും മ​ര​ണം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും മു​ന്പു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. തു​ണി അ​ല​ക്കു​ന്ന​തി​ന്നും ക​ന്നു​കാ​ലി​ക​ളെ ക​ഴു​കു​ന്ന​തി​നും ഉ​റ​ങ്ങു​ന്ന​വ​രും ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടാ​റു​ണ്ട്.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ത്ത​രം ജ​ലാ​ശ​യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്കു​ന്ന​ത്. ഇ​ത്ത​രം പാ​റ​മ​ട​ക​ളി​ൽ കു​ട്ടി​ക​ളെ നീ​ന്ത​ൽ പ​ഠി​ക്കു​ന്ന​തി​ന് പ​റ​ഞ്ഞ​യ്യ​ക്ക​രു​ത്. അ​തേ​സ​മ​യം പാ​റ പൊ​ളി​ച്ചെ​ടു​ത്ത​ശേ​ഷം യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും ഇ​ല്ലാ​തെ ഈ ​അ​പ​ക​ട കേ​ന്ദ്ര​ങ്ങ​ളെ നി​സാ​ര​മാ​യി ഒ​ഴി​വാ​ക്കാ​ൻ ഉ​ട​മ​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ല. ജ​ലാ​ശ​യ​ങ്ങ​ളാ​യി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ​പോ​ലും ഇ​ത്ത​രം ഇ​ട​ങ്ങ​ളെ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​തി​ന് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.