രാ​വും പ​ക​ലും കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ വി​ല​സു​ന്നു; പ​രി​ഹാ​രം കാ​ണാ​നാ​കാ​തെ ക​ർ​ഷ​ക​ർ
Tuesday, June 18, 2019 10:56 PM IST
ക​ല്ല​ടി​ക്കോ​ട്: മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ വി​ല​സു​ന്ന​ത് ഒ​രു പ​തി​റ്റാ​ണ്ടാ​യി സ്ഥി​രം കാ​ഴ്ച്ച​യാ​ണ്. ക​രി​മ​ല​യി​ൽ നി​ന്നും ഒ​റ്റ​യ്ക്കും കൂ​ട്ടാ​മാ​യും എ​ത്തി​യി​രു​ന്ന കാ​ട്ട​ന​ക​ൾ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി​രു​ന്നു. അ​മ്മ​യും കു​ഞ്ഞു​മ​ട​ക്കം ഏ​ഴു​പേ​രെ ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ അ​ഞ്ചാ​റു​മാ​സ​ങ്ങ​ളാ​യി വാ​ക്കോ​ട്, മൂ​ന്നേ​ക്ക​ർ, മീ​ൻ​വ​ല്ലം നി​വാ​സി​ക​ൾ വ​ന്യ​മൃ​ഗ ശ​ല്യ​ത്താ​ൽ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. കാ​ട്ടാ​ന പ​ട്ടാ​പ്പ​ക​ൽ​പോ​ലും വ​ഴി​മു​ട​ക്കി നി​ല്ക്കു​ന്ന​ത് മാ​ത്ര​മാ​ണ് ഇ​തി​നു​കാ​ര​ണം. ആ​ന​യി​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ​ക്കു ആ​ദ്യ​സം​ഭ​വ​മ​ല്ല.
പ​ക്ഷേ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഇ​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ​യും മൂ​ന്ന് കൊ​ന്പൻമാർ വാ​ക്കോ​ട് പ്ര​ദേ​ശ​ത്ത് വി​ല​സി. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക്കൂ​ട്ടം ദേ​ശീ​യ പാ​ത​യി​ൽ എ​ത്തി​യി​രു​ന്നു. ക​ല്ല​ടി​ക്കോ​ട് കാ​ട്ടാ​ന​യി​റ​ങ്ങി എ​ന്ന വാ​ർ​ത്ത അ​ധി​കൃ​ത​രും കേ​ട്ടു​മ​ടു​ത്തു.
ബാ​ങ്ക് വാ​യ്പ​യാ​യും പ​ലി​ശ​ക്കും പ​ണ​മെ​ടു​ത്താ​ണ് ക​ർ​ഷ​ക​ർ പ​ല​പ്പോ​ഴും കൃ​ഷി​യി​റ​ക്കു​ന്ന​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ എ​ന്നും കൂ​ട്ട ത്തോ​ടെ നാ​ട്ടി​ലേ​ക്കി​റ​ങ്ങി സ്വൈ​ര​ജീ​വി​തം ന​ശി​പ്പി​ക്കു​ന്പോ​ൾ, വ​നം​വ​കു​പ്പി​നും പോ​ലീ​സി​നും, നി​സ​ഹാ​യ​രാ​യി നോ​ക്കി​നി​ല്ക്കാ​നോ ക​ഴി​യു​ന്നു​ള്ളൂ. കാ​ടി​റ​ങ്ങി​യാ​ലും തി​രി​കെ കാ​ട്ടി​ലേ​ക്ക് പോ​കാ​ൻ മ​ടി. ക​ണ്‍​മു​ന്നി​ൽ ക​ണ്ട​ത് ത​ക​ർ​ത്തും ഭ​ക്ഷി​ച്ചും നീ​രാ​ട്ട് ന​ട​ത്തി​യും ഉ​പ​ദ്ര​വി​ക്കു​ന്ന​വ​ർ​ക്കു​നേ​രെ ക​ണ്ണു​രു​ട്ടി​യും ആ​ന​ക​ൾ ആ​ക്ര​മ​ണ​കാ​രി​ക​ളാ​കു​ക​യാ​ണ്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് കാ​ട്ടാ​ന​ക​ൾ വാ​ക്കോ​ട് ഭാ​ഗ​ത്ത് എ​ത്തി​യ​ത്. കു​ട്ടി​യാ​ന​യും ത​ള്ള​യാ​ന​യും മ​റ്റൊ​രു പി​ടി​യാ​ന​യു​മാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച്ച ഇ​തേ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ആ​ന​ക്കൂ​ട്ട​ത്തി​ൽ ഒ​രു കൊ​ന്പ​നാ​ന​യും ഉ​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പു​ക​ളി​ലു​മു​ള്ള ച​ക്ക​യും മാ​ങ്ങ​യും തി​ന്നാ​നാ​ണ് കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ എ​ത്തു​ന്ന​ത്.
വാ​ക്കോ​ട് ഭാ​ഗ​ത്ത് വീ​ണു​കി​ട​ക്കു​ന്ന ആ​ന​പി​ണ്ട​ത്തി​ൽ ന​റ​യെ ച​ക്ക​ക്കു​രു ആ​യി​രു​ന്നു. നി​ല​വി​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ച​ക്ക​യും മാ​ങ്ങ​യും ന​ശി​പ്പി​ച്ചു തു​ട​ങ്ങി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​നാ​തി​ർ​ത്തി​യി​ൽ വൈ​ദ്യു​തി​വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്നും കി​ട​ങ്ങു​ക​ൾ കു​ഴി​ച്ച് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​യ്ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.