സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കടകൾക്കു​മെ​തി​രേ ന​ട​പ​ടി
Tuesday, June 18, 2019 10:56 PM IST
പാ​ല​ക്കാ​ട്: വേ​ണ്ട​ത്ര സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും പൊ​ളി​ച്ചു​നീ​ക്കാ​നും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി തു​ട​ങ്ങി.
ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​ൻ.​എം മെ​ഹ​റ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു.
ജി​ല്ല​യി​ൽ സു​ര​ക്ഷ​യും അ​നു​മ​തി​യു​മി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി നാ​ല്പ​തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് അ​ഗ്നി​ശ​മ​ന സേ​ന വി​ഭാ​ഗം മേ​ധാ​വി അ​രു​ണ്‍ ഭാ​സ്ക​ർ എ​ഡി​എ​മ്മി​ന് ന​ല്കി.
കെ​ട്ടി​ടാ​നു​മ​തി ല​ഭി​ച്ച​ശേ​ഷം കൂ​ടു​ത​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തി​യും കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ൾ​ഭാ​ഗം അ​ട​ച്ചു​കെ​ട്ടി​യും വേ​ണ്ട​ത്ര വാ​തി​ലു​ക​ളോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ സ്റ്റെ​യ​ർ കെ​യ്സു​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഈ ​കെ​ട്ടി​ട​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​രി​ധി​യി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ കു​ത്തി​നി​റ​ച്ചാ​ണ് പി​എ​സ്സി, എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യി അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ന​ഗ​ര​സ​ഭ, അ​ഗ്നി​ശ​മ​ന​സേ​ന, താ​ലൂ​ക്ക്, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് തീ​രു​മാ​നം.
പാ​ല​ക്കാ​ട് ടൗ​ണ്‍, കൊ​ടു​വാ​യൂ​ർ, ചി​റ്റൂ​ർ, വ​ണ്ടി​ത്താ​വ​ളം, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ കൂ​ടു​ത​ലാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പ​ക​ട സ​മ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, പു​റ​ത്തു​ക​ട​ക്കാ​നു​ള്ള വാ​തി​ലു​ക​ൾ, സ്റ്റെ​പ്പു​ക​ൾ എ​ന്നി​വ​യി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അ​വ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി ജൂ​ണ്‍ 30 വ​രെ സ​മ​യം ന​ല്കും.
തു​ട​ർ​ന്നും വേ​ണ്ട​ത്ര സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി റ​ദ്ദാ​ക്കും. ക​ച്ച​വ​ടാ​വ​ശ്യ​ത്തി​നാ​യി കെ​ട്ടി​ടാ​നു​മ​തി ല​ഭി​ച്ച ശേ​ഷം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ലും മ​റ്റു​മാ​യി ചെ​റി​യ ക്ലാ​സ് മു​റി​ക​ളി​ൽ നൂ​റു​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വാ​സ് എ​ന്ന സം​ഘ​ട​ന പ​രാ​തി സ​മ​ർ​പ്പി​ച്ചി​രു​ന്നു.
ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ മു​ക​ൾ​നി​ല​യി​ൽ നി​ന്നും ചാ​ടി​യ 17 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ശ്വാ​സ് ക​ത്തു​ന​ല്കി​യ​ത്.
എ​ഡി​എ​മ്മി​ന്‍റെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ ഇ.​എ​ൻ.​രാ​ജു, അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം ജി​ല്ലാ മേ​ധാ​വി അ​രു​ണ്‍ ഭാ​സ്ക​ർ, ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​ആ​ർ.​വെ​ങ്കി​ടേ​ശ്വ​ര​ൻ, എം.​ആ​ർ.​സ്മി​ത, പി.​എ​സ്.​ഷൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.