തെ​ങ്ക​ര മു​ത​ല​ക്കു​ളം വി​ല​യ്ക്കു​വാ​ങ്ങി സം​ര​ക്ഷി​ക്കാ​ൻ ധാ​ര​ണ
Tuesday, June 18, 2019 10:56 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കോ​ട് മു​ത​ല​ക്കു​ളം സ്വ​കാ​ര്യ​വ്യ​ക്തി​യി​ൽ​നി​ന്ന് വി​ല​യ്ക്കു​വാ​ങ്ങി സം​ര​ക്ഷി​ക്കാ​ൻ ധാ​ര​ണ. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ. കു​ളം വി​ല​യ്ക്കു വാ​ങ്ങാ​നാ​യി പ​ഞ്ചാ​യ​ത്തി​ന് എ​ത്ര രൂ​പ നീ​ക്കി​വ​യ്ക്കാ​നാ​കു​മെ​ന്ന് ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്കും.
ബാ​ക്കി തു​ക സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും മ​റ്റും ചേ​ർ​ന്ന് ക​ണ്ടെ​ത്തി സ്വ​കാ​ര്യ​വ്യ​ക്തി​ക്കു ന​ല്കാ​നാ​ണ് ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യ​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്നു വി​ല നി​ശ്ച​യി​ച്ച ശേ​ഷം വീ​ണ്ടും എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ക്കാ​നും തീ​രു​മാ​ന​മാ​യി. സ്വ​കാ​ര്യ​വ്യ​ക്തി നി​ശ്ച​യി​ക്കു​ന്ന വി​ല​ന​ല്കാ​ൻ പ​ഞ്ചാ​യ​ത്തി​നു ക​ഴി​യി​ല്ല. ഇ​ക്കാ​ര്യം ഉ​ൾ​ക്കൊ​ണ്ട് പു​ഞ്ച​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ​ഡ്സ് ചാ​രി​റ്റ​ബി​ൽ സൊ​സൈ​റ്റി​യാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. കു​ളം​വി​ല​യ്ക്ക് ന​ല്കാ​ൻ സ്വ​കാ​ര്യ​വ്യ​ക്തി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ഒ​രേ​ക്ക​ർ അ​ഞ്ചു​സെ​ന്‍റ് കു​ളം പൂ​ർ​ണ​മാ​യും നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത മു​ത​ല​ക്കു​ളം സം​ര​ക്ഷ​ണ​സ​മി​തി പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ച​ത്. 20 സെ​ന്‍റ് സ്ഥ​ലം കു​ള​ത്തി​നാ​യി വി​ട്ടു​ന​ല്കാ​ൻ സ്വ​കാ​ര്യ​വ്യ​ക്തി ത​യാ​റാ​യെ​ങ്കി​ലും ലീ​ഡ്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളും മു​ത​ല​ക്കു​ളം സം​ര​ക്ഷ​ണ​സ​മി​തി പ്ര​തി​നി​ധി​ക​ളും ഇ​തി​നെ എ​തി​ർ​ത്തു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷ​രീ​ഫ്, തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സ​ലീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ഫൈ​സ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​അ​ല​വി, കു​ളം ഉ​ട​മ കെ.​ബി സോ​മ​ൻ, ലീ​ഡ്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ മ​ണ്ണാ​ർ​ക്കാ​ട്, മു​ത​ല​ക്കു​ളം സം​ര​ക്ഷ​ണ​സ​മി​തി​യി​ലെ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.