അന്പതു കിലോ തൂക്കമുള്ള ച​ക്ക വി​സ്മ​യ​മാ​യി
Tuesday, June 18, 2019 10:56 PM IST
അ​ഗ​ളി: അ​ന്പ​തു​കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള വ​രി​ക്ക​ച്ച​ക്ക വി​സ്മ​യ​മാ​യി. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള മേ​ലേ​മു​ള്ളി​ക്കും താ​ഴെ മു​ള്ളി​ക്കും ഇ​ട​യി​ൽ ന​ടു​മു​ള്ളി​യി​ലാ​ണ് കൂ​റ്റ​ൻ ച​ക്ക​വി​രി​ഞ്ഞ​ത്.
മേ​ലേ​മു​ള്ളി ഉൗ​രി​ലെ രേ​ശ​ൻ​മൂ​പ്പ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വ​രി​ക്ക​പ്ലാ​വി​ൽ നി​റ​യെ ച​ക്ക​യാ​ണ്.
മൂ​ന്നു നാ​ലു​പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​യ​ർ​കെ​ട്ടി​യാ​ണ് ഇ​ന്ന​ലെ ച​ക്ക​യി​റ​ക്കി​യ​ത്. നാ​ലു പ​തി​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള പ്ലാ​വി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ ച​ക്ക വി​രി​ഞ്ഞ​തെ​ന്ന് രേ​ശ​നും ഉൗ​രു​നി​വാ​സി​ക​ളും പ​റ​ഞ്ഞു.

ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം സംഘടിപ്പിച്ചു

മുണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ​ഞ്ച​ദി​ന എം​പ്ലോ​യ​ബി​ലി​റ്റി ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം മ​ഹേ​ന്ദ്ര പ്രൈ​ഡി​ലെ ട്രെ​യി​ന​ർ കെ.​സി.​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​വും ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. അ​തു​ല്യ മു​ര​ളി ന​ന്ദി​യും പ​റ​ഞ്ഞു.