അ​വൈ​റ്റി​സ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​നമായി
Tuesday, June 18, 2019 10:56 PM IST
നെന്മാറ: മ​ഞ്ജു​വാ​ര്യ​രു​ടെ ന​യ​ന​മ​നോ​ഹ​ര കു​ച്ചി​പ്പു​ടി നൃ​ത്ത​ത്തോ​ടെ നെന്മാ​റ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. എ​ന്‍റെ പാ​ല​ക്കാ​ട് 2025 ​എ​ന്ന ഏ​ഴു​നാ​ൾ നീ​ണ്ടു​നി​ന്ന സം​വാ​ദ പ​ര​ന്പ​ര​യോ​ടെ​യാ​ണ് ജൂ​ണ്‍ ഏ​ഴി​ന് ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ അ​വൈ​റ്റി​സി​ൽ തു​ട​ങ്ങി​യ​ത്.
ത​ങ്ങ​ളു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര സം​രം​ഭ​മാ​യ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ച ഈ ​സ്വ​പ്ന​സാ​ഫ​ല്യ നി​മി​ഷ​ത്തി​ൽ കൂ​ടെ​നി​ന്ന ഏ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി വ​നി​താ​സം​രം​ഭ​ക​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ശാ​ന്തി പ്ര​മോ​ദും സ്വ​ന്തം​നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ ഇ​ത്ത​ര​മൊ​രു സം​രം​ഭം തു​ട​ങ്ങാ​നാ​യ​തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് വ​നി​താ​സം​രം​ഭ​ക​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ജ്യോ​തി പാ​ലാ​ട്ടും അ​റി​യി​ച്ചു.
ലോ​ക കേ​ര​ള​സ​ഭ​യും കേ​ര​ള​സ​ർ​ക്കാ​ർ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും ചേ​ർ​ന്ന് പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണാ​ർ​ഥം ഒ​രു​ക്കി​യ അ​വൈ​റ്റി​സ് ദേ​വ​ഭൂ​മി​ക​യു​ടെ അ​ര​ങ്ങേ​റ്റ പ​രി​പാ​ടി​യും ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.
ന​ർ​ത്ത​കി​യും ന​ടി​യു​മാ​യ ആ​ശാ ശ​ര​ത്തും സം​ഘ​വും ന​യി​ച്ച അ​വൈ​റ്റി​സ് ദേ​വ​ഭൂ​മി​ക​യു​ടെ ലോ​ഗോ​പ്ര​കാ​ശ​നം ഉ​ദ്ഘാ​ട​ന ദി​വ​സം മോ​ഹ​ൻ​ലാ​ൽ നി​ർ​വ​ഹി​ച്ചു. വ​യോ​ധി​ക​ർ​ക്കാ​യു​ള്ള അ​വൈ​റ്റി​സ് ഏ​ജ് ലെ​സ് പ​ദ്ധ​തി, നെ​ല്ലി​യാ​ന്പ​തി​യി​ലെ ആം​ബു​ല​ൻ​സ് സേ​വ​നം, നെ​ല്ല് ഉ​ണ​ക്ക​ൽ യൂ​ണി​റ്റ്, മ​ഴ​വെ​ള്ള​സം​ഭ​ര​ണി, കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ങ്ങാ​ട്ട് ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന കാ​ന്പ​യി​ൻ ’ഇ​ച്ചി​രി’ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.