ക​ഞ്ചി​ക്കോ​ട് അ​സീ​സി സ്കൂ​ളി​ൽ ദീ​പി​ക നമ്മുടെ ഭാ​ഷാ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, June 18, 2019 10:56 PM IST
ക​ഞ്ചി​ക്കോ​ട്: വാ​യ​നാ​വാ​ര​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് ക​ഞ്ചി​ക്കോ​ട് അ​സീ​സി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. കു​ട്ടി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദീ​പി​ക ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി.
ക​ഞ്ചി​ക്കോ​ട് ഗു​ഡ്ബൈ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​പി. ഖാ​ലി​ദ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ​പ്ര​തി​സ​മ​ർ​പ്പ​ണം സ്കൂ​ൾ ലീ​ഡ​ർ കെ​വി​ൻ സേ​വ്യ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും വാ​യ​നാ​ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തി​നെ​പ്പ​റ്റി​യും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്ബെ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ദീ​പി​ക പാ​ല​ക്കാ​ട് റീ​ജി​ണ​ൽ മ​ാനേ​ജ​ർ സ​ന​ൽ ആ​ന്‍റോ പ​ദ്ധ​തി അ​വ​ത​ര​ണം​ന​ട​ത്തി. തു​ട​ർ​ന്ന് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ൾ പാ​ർ​ല​മെ​ന്‍റേറിയൻ അം​ഗ​ങ്ങ​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ സ​ത്യ​വാ​ച​കം​ചൊ​ല്ലി​കൊ​ടു​ത്തു. ക​ഴി​ഞ്ഞ​വ​ർ​ഷം അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കെ.​പി. ഖാ​ലി​ദ്, അ​ഡ്വ. ഹ​ന്ന ജ​മീ​ല (എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ, ഗു​ഡ്ബൈ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നി). സി​സ്റ്റ​ർ റോ​സ്ബെ​ൽ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.
വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ എ​സ്. അ​ശ്വി​ൻ സ്വാ​ഗ​ത​വും മാ​ധ​വ് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ​ക്ക് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ഗ്ന​സ് നേ​തൃ​ത്വം ന​ൽ​കി.
ക​ഞ്ചി​ക്കോ​ടു​ള്ള ഗു​ഡ് ബൈ ​ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​സീ​സി സ്കൂ​ളി​ൽ ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്.