മ​ഴ​ക്കാ​ല മോ​ഷ്ടാ​ക്ക​ളെ പി​ടി​ക്കാ​ൻ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സ​ജീ​വം
Tuesday, June 18, 2019 10:56 PM IST
പാലക്കാട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് പ​ട്രോ​ളി​ങ് സ​ജീ​വ​മാ​ണെ​ന്ന് ഡി.​വൈ.​എ​സ്.​പി അ​റി​യി​ച്ചു. നി​ല​വി​ൽ ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല മോ​ഷ​ണ കേ​സു​ക​ളൊ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ ഇ​പ്ര​കാ​ര​മാ​ണ്: ര​ണ്ടോ അ​തി​ൽ കൂ​ടു​ത​ലോ ദി​വ​സ​ങ്ങ​ൾ​ക്കാ​യി വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ർ അ​യ​ൽ​ക്കാ​രെ​യും അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ക്ക​ണം. മു​തി​ർ​ന്ന പൗ​രന്മാരെ ത​നി​ച്ചാ​ക്കി പോ​വു​ക​യാ​ണെ​ങ്കി​ൽ പ്ര​ത്യേ​ക​മാ​യി വി​വ​രം ന​ൽ​കി​യി​രി​ക്ക​ണം.
വീ​ട് പൂ​ട്ടി പോ​വു​ന്പോ​ൾ പാ​ൽ, പ​ത്രം തു​ട​ങ്ങി​യ​വ വീ​ടി​ന് പു​റ​ത്ത് കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. കോ​ടാ​ലി, വാ​ക്ക​ത്തി പോ​ലു​ള്ള ആ​യു​ധ​ങ്ങ​ൾ ഒ​രി​ക്ക​ലും അ​ശ്ര​ദ്ധ​മാ​യി വീ​ടി​ന് പു​റ​ത്ത് വെ​യ്ക്ക​രു​ത്.
ക​റ​ന്‍റ് പോ​യ സ​മ​യ​ങ്ങ​ളി​ൽ അ​സ്വാ​ഭാ​വി​ക​മാ​യ ആ​ൾ പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​യ​ൽ​വാ​സി​ക​ളെ​യോ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലോ (100) വി​വ​രം അ​റി​യി​ക്ക​ണം. കി​ട​ക്കു​ന്ന​തി​ന് മു​ന്പ് ജ​ന​ലു​ക​ളും ക​ത​കു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
അ​ജ്ഞാ​ത​രാ​യ​വ​രെ വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മീ​പം കി​ട​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. അ​യ​ൽ​വാ​സി​ക​ളു​ടെ​യും തൊ​ട്ട​ടു​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ​യും ഫോ​ണ്‍ ന​ന്പ​ർ കൈ​യി​ൽ ക​രു​ത​ണം. വീ​ടു​ക​ളു​ടെ മു​ൻ​വ​ശ​ത്തും പി​ൻ​വ​ശ​ത്തും ശ​ക്തി​യു​ള്ള വാ​തി​ലു​ക​ൾ സ്ഥാ​പി​ക്കു​ക. വീ​ടി​നു​പു​റ​ത്തെ ലൈ​റ്റു​ക​ൾ ഓ​ഫ് ചെ​യ്യാ​തി​രി​ക്കു​ക.