ത​ണ്ണി​ശേ​രി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ട് മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Wednesday, June 19, 2019 10:49 PM IST
നെന്മാറ: ത​ണ്ണി​ശേ​രി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ൾ മ​ന്ത്രി എ.​കെ.​ബാ​ല​ൻ​സ​ന്ദ​ർ​ശി​ച്ചു. അ​യി​ലൂ​ർ ത​ല​വെ​ട്ടാം​പാ​റ സ്വ​ദേ​ശി​ക​ളു​ടെ വീ​ടു​ക​ളാ​മ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ സ​ന്ദ​ർ​ശി​ച്ച​ത്.
ത​ല​വെ​ട്ടാ​പാ​റ പു​ഴ​യ്ക്ക​ൽ വീ​ട്ടി​ൽ വൈ​ശാ​ഖ്, നി​ഖി​ൽ, അ​യി​ലൂ​ർ തോ​ണി​പ്പാ​ടം വീ​ട്ടി​ൽ ശി​വ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ച​ത്. ജൂ​ണ്‍ ഒ​ന്പ​തി​ന് ഞാ​യ​റാ​ഴ്ച്ച​യാ​ണ് ത​ണ്ണി​ശേ​രി​യി​ൽ ആം​ബു​ല​ൻ​സും മീ​ൻ​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​യി​ലൂ​ർ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​ര​ണ​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.