കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും ചി​റ്റൂ​ർ താ​ലൂ​ക്കി​ലേ​ക്കു ബ​സി​ന​ക​ത്ത് ച​ര​ക്കു​ ക​ട​ത്തു​ന്ന​തു ത​ട​യ​ണം
Wednesday, June 19, 2019 10:49 PM IST
ചി​റ്റൂ​ർ: കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും കൊ​ല്ല​ങ്കോ​ട്, കൊ​ടു​വാ​യൂ​ർ ഭാ​ഗ​ത്തേക്കു ​വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഉ​ട​മ​സ്ഥ​രി​ല്ലാ​തെ ച​ര​ക്കു​കു​ത്തി​റ​ക്കു​ന്ന​ത് പ​തി​വാ​യി. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് ബ​സി​ൽ​നി​ന്നും ഇ​റ​ങ്ങു​ന്ന​തി​നു ഏ​റെ​സ​മ​യം വേ​ണ്ടി​വ​രു​ന്നു.
ബ​സ് ജീ​വ​ന​ക്കാ​രും ച​ര​ക്കു​ക​ട​ത്തു ഉ​ട​മ​ക​ളും ര​ഹ​സ്യ​ധാ​ര​ണ പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ച​ര​ക്കു​ക​ട​ത്തു​ന്ന​ത്. സ്റ്റോ​പ്പു​ക​ളി​ൽ യാ​ത്ര ക്കാ​ർ കൈ​കാ​ണി​ച്ചാ​ലും സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്താ​തെ പാ​യു​ക​യാണ്. ​ക​ഴി​ഞ്ഞ​വ​ർ​ഷം പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​ന്ന സ്വ​കാ​ര്യ​ബ​സി​ൽ​നി​ന്നും ര​ണ്ടു ചാ​ക്ക് ല​ഹ​രി​വ​സ്തു കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ല​ഹ​രി​വ​സ്തു ക​ട​ത്തി​യ​തി​നു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ബ​സി​ൽ ല​ഹ​രി​വ​സ്തു വാ​ങ്ങി​യ വ്യ​ക്തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ളെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​ട്ടം ബ​സ് ജീ​വ​ന​ക്കാ​ർ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ക​ട​ത്തി​യ ല​ഹ​രി​വ​സ്തു​വി​ന് ല​ക്ഷ​ങ്ങ​ളു​ടെ വി​ല പോ​ലീ​സ് ക​ണ​ക്കാ​ക്കി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഉ​ട​മ​സ്ഥ​രി​ല്ലാ​തെ ബ​സി​ൽ ച​ര​ക്കു​ക​ട​ത്തു​ന്ന​ത് പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി തു​ട​ങ്ങി​യ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് ക​ള്ള​ക്ക​ട​ത്ത് മാ​ഫി​യ വേ​ല​ന്താ​വ​ളം വ​ഴി കൊ​ല്ല ങ്കോ​ട്, കൊ​ടു​വാ​യൂ​ർ ബ​സു​ക​ളി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു ക​ട​ത്തു​ന്ന​താ​യി യാ​ത്ര​ക്കാ​രു​ടെ പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഉ​ട​മ​സ്ഥ​രി​ല്ലാ​തെ​യു​ള്ള ച​ര​ക്കു​ക​ട​ത്തി​നു ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യ​തോ​തി​ൽ പ്ര​തി​ഫ​ലം ന​ല്കു​ന്നു​ണ്ട്. കൊ​ടു​വാ​യൂ​ർ-​കോ​യ​ന്പ​ത്തൂ​ർ റൂ​ട്ടി​ൽ ആ​വ​ശ്യ​ത്തി​ന് ബ​സി​ല്ലാ​തെ യാ​ത്ര​ക്കാ​ർ വ​ല​യു​ക​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ ച​ര​ക്കു​ക​ട​ത്തി യാ​ത്ര​ക്കാ​രെ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​യം സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ബ​സി​ന​ക​ത്തു ഉ​ട​മ​സ്ഥ​രി​ല്ലാ​തെ ല​ഹ​രി​വ​സ്തു ഉ​ൾ​പ്പെ​ടെ ക​ള്ള​ക്ക​ട ത്തു ​പി​ടി​കൂ​ടി​യാ​ൽ വാ​ഹ​ന​ത്തി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദ് ചെ​യ്യു​ക​യും ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​കീ​യാ​വ​ശ്യ​മാ​ണ്. കൊ​ടു​വാ​യൂ​ർ, പു​തു​ന​ഗ​രം കൊ​ല്ല​ങ്കോ​ട്, ത​ത്ത​മം​ഗ​ലം, ചി​റ്റൂ​ർ, വ​ണ്ടിത്താ​വ​ളം, ന​ല്ലേ​പ്പി​ള്ളി, കൊ​ഴി​ഞ്ഞാ​ന്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും കോ​യ​ന്പ​ത്തൂ​രി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന​പോ​യി വ​രു​ന്നു. ഇ​തി​നു​പു​റ​മെ നൂ​റു​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ത്ഥി​ക​ളും കോ​യ​ന്പ​ത്തൂ​രി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​കു​ന്നു​ണ്ട്.പ​ല​പ്പോ​ഴും ചി​റ്റൂ​ർ വ​ഴി​യു​ള്ള ബ​സു​ക​ളി​ൽ ക​യ​റാ​നാ​വാ​തെ ഇ​രു​പ​തു കി​ലോ​മീ​റ്റ​ർ വ​രെ അ​ധി​ക​ദൂ​ര​മു​ള്ള പാ​ല​ക്കാ​ട് വ​ഴി ചു​റ്റി സ​ഞ്ച​രി​ക്കേ ണ്ട ​സാ​ഹ​ച​ര്യ​വു​മു​ണ്ട്. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ന​ക​ത്തു​ള്ള ച​ര​ക്കു​ക​ട​ത്തു ത​ട​യു ക​യും യാ​ത്രാ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യം ശക്ത​മാ​ണ്.