കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ വ​കു​പ്പ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന
Wednesday, June 19, 2019 10:49 PM IST
പാലക്കാട്: കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) എം.​കെ.​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ 11 സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​നം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം നി​ർ​ത്തി വ​യ്ക്കു​ന്ന​തി​ന് സ്റ്റോ​പ്പ് മെ​മോ ന​ൽ​കി. നി​ല​വി​ൽ സു​ര​ക്ഷ​യ്ക്കാ​യി ബാ​രി​ക്കേ​ഡും സേ​ഫ്റ്റി ബെ​ൽ​റ്റു​മി​ല്ല. ര​ണ്ട് ദി​വ​സ​ത്തി​ന​കം എ​ല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന മു​റ​യ്ക്ക് മെ​മോ പി​ൻ​വ​ലി​ക്കു​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) കോ​ണ്‍​ട്രാ​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രും. തു​ട​ർ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​റ​ണാ​കു​ളം റീ​ജിയ​ണ​ൽ ജോ​യി​ന്‍റ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ കെ. ​ശ്രീ​ലാ​ൽ അ​റി​യി​ച്ചു.