ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
Wednesday, June 19, 2019 10:49 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം, മേ​ലാ​ർ​ക്കോ​ട്, വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ ലൂ​ർ​ദ്മാ​താ ഫൊ​റോ​നാ​പ​ള്ളി​യി​ൽ ന​ട​ക്കും. ജ​പ​മാ​ല, കു​ന്പ​സാ​രം, കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളു​ണ്ടാ​കും. നെ​ഹ​മി​യ മി​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് ഐ​പ്പ​ൻ​പ​റ​ന്പി​ൽ, ഫൊ​റോ​നാ വി​കാ​രി​മാ​രാ​യ ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, റ​വ. ഡോ. ​അബ്രാ​ഹം പാ​ല​ത്തി​ങ്ക​ൽ, ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ​ന്നീ വൈ​ദി​ക​ർ നേ​തൃ​ത്വം ന​ല്കും.

മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കും

പാലക്കാട്: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം മെ​യ് വ​രെ പ​ക​ർ​ച്ച​വ്യാ​ധി ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളും വ​ർ​ദ്ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​കു​പ്പു​ത​ല ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​രോ​ഗ്യ ജാ​ഗ്ര​ത ജി​ല്ലാ​ത​ല അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശി​ച്ചു. കൂ​ടാ​തെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വ​യ്ക്കു​ക​യും ചെ​യ്തു.