ചു​ള്ളി​മ​ട ജി.​എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി
Wednesday, June 19, 2019 10:49 PM IST
ക​ഞ്ചി​ക്കോ​ട്: ചു​ള്ളി​മ​ട ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ച്ച് എം ​ഇ​ൻ​ചാ​ർ​ജ് പി.​എ​ൻ. ബി​ന്ദു സ്വാ​ഗ​തം പ​റ​ഞ്ഞു. ദീ​പി​ക പാ​ല​ക്കാ​ട് റീ​ജി​ണൽ മാ​നേ​ജ​ർ സ​ന​ൽ ആ​ന്‍റോ പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി. ക​ഞ്ചി​ക്കോ​ട് ഇ​ൻ​സ്റ്റാ​ൾ ടെ​ക് എ​ഞ്ചി​നീ​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ രാ​ജ്കു​മാ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ​പ്ര​തി​സ​മ​ർ​പ്പ​ണ​വും ന​ട​ത്തി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ ലീ​ഡ​ർ ജോ​സ് ക്രി​സ്റ്റോ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. സ്റ്റാ​ഫ് പ്ര​തി​നി​ധി ലി​ജി ദാ​സ് ന​ന്ദി പ​റ​ഞ്ഞു.
ക​ഞ്ചി​ക്കോ​ട് ഇ​ൻ​സ്റ്റാ​ൾ ടെ​ക് എ​ഞ്ചി​നീ​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ചു​ള്ളി​മ​ട ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.