യു​വ​ത​ല​മു​റ വാ​യ​ന​യെ കൂ​ട്ടു​കാ​ര​നാ​ക്ക​ണം: മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ
Wednesday, June 19, 2019 10:53 PM IST
പാലക്കാട്: അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സ്വ​പ്നം ക​ണ്ട്, പു​തി​യ അ​നു​ഭ​വ​ങ്ങ​ളെ കയ്യെത്തി പി​ടി​ക്കാ​ൻ വാ​ക്കു​ക​ളെ കൂ​ട്ടു​കാ​ര​നാ​ക്കാ​ൻ വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യ്ക്ക് വാ​യ​നാ​വാ​രം പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്ന് ക​ഥാ​കൃ​ത്ത് മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ പ​റ​ഞ്ഞു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, മ​റ്റ് സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബി.​ഇ.​എം.​എ​ച്ച്.​എ​സ്. സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പി.​എ​ൻ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണാ​ർ​ത്ഥ​മു​ള്ള വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​യ​ന മ​ന​സ്സി​ൽ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ക്ഷ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും സം​യോ​ജി​ച്ച​താ​ണ് വാ​യ​ന​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ട​ന്ന​ക​യ​റ്റ​മി​ല്ലാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ നാ​ള​ത്തി​ൽ വാ​യി​ച്ച ക​ഥ മ​ന​സി​ലേ​ക്ക് ഓ​ർ​ത്തെ​ടു​ത്ത് അ​ദ്ദേ​ഹം വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് സം​സാ​രി​ച്ചു. നി​സ​ഹാ​യ​ത​യോ​ട് മ​ത്സ​രി​ച്ച്, വാ​യ​ന ആ​യു​ധ​മാ​ക്കി ഐഎഎ​സ് പ​രീ​ക്ഷ​യി​ൽ വ​യ​നാ​ട്ടു​കാരി ശ്രീ​ധ​ന്യ കൈ​വ​രി​ച്ച മി​ക​ച്ച വി​ജ​യം വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​ചോ​ദ​ന​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ള​ർ​ന്നു വ​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ നി​സ​ഹാ​യ​ത​യി​ൽ നി​ന്നും ശ​ക്തി​ക്ഷ​യ​ത്തി​ൽ നി​ന്നും ഉ​ള്ളി​ലെ ഭ​യ​ത്തി​ൽ നി​ന്നും മോ​ചി​ത​രാ​യി നി​ർ​ഭ​യം ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച് മു​ന്നോ​ട്ട് വ​രാ​ൻ സ​ന്ന​ദ്ധ​രാ​വ​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​പ​ഡ​യ​റ​ക്ട​ർ പി.​യു പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. പി.​എ​ൻ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ, കാ​ൻ​ഫെ​ഡ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യി​ൽ ക​വി​ത ആ​ല​പി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ളാ​യ സി​ദ്ധാ​ർ​ഥ്, സാ​ന്ദ്ര എ​ന്നി​വ​ർ​ക്ക് മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ, പി.​യു പ്ര​സ​ന്ന​കു​മാ​രി​യും ഉ​പ​ഹാ​രം ന​ൽ​കി. കാ​ഞ്ഞി​ക്കു​ളം ഉ​ദ​യ ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ൾ ഹൈ​സ്കൂ​ൾ വാ​യ​നാ​മ​ത്സ​രം പു​സ്ത​ക കി​റ്റ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​ന് കൈ​മാ​റി. ജൂ​ണ്‍ 19 മു​ത​ൽ ജൂ​ലൈ 7 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പൽ തോ​മ​സ്.​ടി.​കു​രു​വി​ള, ഹെ​ഡ്മി​സ്ട്ര​സ് ജോ​യ്സി.​കെ.​ജോ​സ​ഫ്, എ.​ജി ഗോ​പ​കു​മാ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം.​കാ​സിം, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം കെ.​ജി.​മ​രി​യ ജെ​റാ​ൾ​ഡ്, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് എ​ഫ്.​പി.​ബ​ഷീ​ർ, പാ​ല​ക്കാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​ര​വീ​ന്ദ്ര​ൻ, ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.