ഒ​റ്റ​പ്പാ​ല​ത്ത് ഡെ​ങ്കി​പ്പ​നിയും മ​ലേ​റി​യ​യും; ജാ​ഗ്ര​ത​വേ​ണം: ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, June 19, 2019 10:53 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് ഡെ​ങ്കി​പ്പ​നി​യും മ​ലേ​റി​യ​യും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ല്കി. ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.
കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​തേ​സ​മ​യം ജി​ല്ല​യി​ൽ ആ​ക​മാ​നം അ​ഴു​ക്കു​ചാ​ലു​ക​ളും ഓ​ട​ക​ളും രോ​ഗ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ളാ​യി തീ​ർ​ന്നു.
മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പേ​രി​ന് മാ​ത്ര​മാ​ണ് ന​ട​ന്ന​ത്.
വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും പി​ൻ​ഭാ​ഗ​ങ്ങ​ളും കൊ​തു​കു വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളും പ്ര​ധാ​ന പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ളു​മാ​യി ഇ​തി​ന​കം മാ​റി. അ​ഴു​ക്കു​ചാ​ലു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന മേ​ഖ​ല​ക​ളും വ​ലി​യ​തോ​തി​ൽ കൊ​തു​കു​വ​ള​ർ​ത്ത​ൽ ഇ​ട​ങ്ങ​ളാ​യി മാ​റി.ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പു​ഴ​യി​ൽ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ സ്ഥി​തി​യാ​ണ്. മ​നു​ഷ്യ​വി​സ​ർ​ജ്യം പു​ഴ​യി​ലെ ജ​ല​ത്തി​ൽ ക​ല​ർ​ന്ന് വ​ലി​യ​തോ​തി​ൽ രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.
നൂ​റു​ക്ക​ണ​ക്കി​ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഭാ​ര​ത​പ്പു​ഴ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ച്ചു​വ​രു​ന്ന​ത്. ഇ​വ​രെ​ല്ലാം ത​ന്നെ എ​ന്നെ മ​ല​മൂ​ത്ര​വി​സ​ർ​നം ന​ട​ത്തു​ന്ന​ത് ഭാ​ര​ത​പ്പു​ഴ​യി​ലാ​ണ്. മ​നു​ഷ്യ വി​സ​ർ​ജ്യം​കൊ​ണ്ട് ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ലു​കു​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മ​നു​ഷ്യ​വി​സ​ർ​ജ്യം വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന് രോ​ഗാ​ണു സം​ക്ര​മ​ണം ഉ​ണ്ടാ​വാ​കും ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ പ​ട​രാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ലു​ള്ള​വ​ർ കു​ടി​വെ​ള്ള​ത്തി​ന് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഭാ​ര​ത​പു​ഴ​യെ​യാ​ണ്. നൂ​റി​ന​ടു​ത്ത് ചെ​റു​തും വ​ലു​തു​മാ​യ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളും ഭാ​ര​ത​പ്പു​ഴ​യെ ആ​ശ്ര​യി​ച്ച് നി​ല​നി​ല്ക്കു​ന്നു. ഇ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഭാ​ര​ത​പ്പു​ഴ മ​ലീ​മ​സ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യു​ണ്ടാ​വു​ക​യും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​തു​വ​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. അ​തേ​സ​മ​യം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഹു​ല്യം പ്ര​തി​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.
ഒ​റ്റ​പ്പാ​ല​ത്ത് മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​ന​വും കൊ​തു​ക് സാ​ന്ദ്ര​ത​യും​മൂ​ലം ക​ഴി​ഞ്ഞ​വ​ർ​ഷം മ​ന്തു​രോ​ഗ ഭീ​ഷ​ണി ഉ​യ​ർ​ന്നി​രു​ന്നു. പ​നി​പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ, മ​ല​ന്പ​നി പ​ര​ത്തു​ന്ന അ​നോ​ഫി​ല​സ് കൊ​തു​കു​ക​ൾ, മ​ന്തും, ജ​പ്പാ​ൻ ജ്വ​ര​വും പ​ര​ത്തു​ന്ന ക്യൂ​ല​ക്സ് കൊ​തു​കു​ക​ൾ എ​ന്നി​വ​യെ വ​ള​രെ​മു​ന്പ് ത​ന്നെ ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
ചി​ക്കു​ൻ​ഗു​നി​യ, ജ​പ്പാ​ൻ ജ്വ​രം എ​ന്നി​വ​യു​ടെ ഭീ​ഷ​ണി​യും നി​ല​നി​ല്ക്കു​ന്നു. അ​തേ​സ​മ​യം വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ​നി​ബാ​ധി​ച്ച് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ്ര​തി​ദി​നം​പ​തി വ​ർ​ധി​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന പ​നി​യാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​തെ​ങ്കി​ലും ശ്ര​ദ്ധി​ക്കാ​ത്ത പ​ക്ഷം ഇ​ത് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.