ത​ച്ച​ന്പാ​റ ഞാ​റ്റു​വേ​ല ച​ന്ത നാളെ മു​ത​ൽ
Wednesday, June 19, 2019 10:53 PM IST
ക​ല്ല​ടി​ക്കോ​ട്: കാ​ർ​ഷി​ക സം​സ്കാ​രം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വാ​തി​ര നാ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന ഞാ​റ്റു​വേ​ല ച​ന്ത​യ്ക്ക് ത​ച്ച​ന്പാ​റ​യി​ൽ 21ന് ​തു​ട​ക്കം​കു​റി​ക്കും.
ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, ആ​ത്മ സൊ​സൈ​റ്റി, വി​വി​ധ ക​ർ​ഷ​ക​സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ച്ച​ന്പാ​റ ആ​ത്മ ഇ​ക്കോ​ഷോ​പ്പി​നു സ​മീ​പ​മാ​ണ് ഞാ​റ്റു​വേ​ല ച​ന്ത ന​ട​ത്തു​ന്ന​ത്. വിവി​ധ​ത​രം വാ​ഴ​വി​ത്തു​ക​ൾ, ക​പ്പ​ത​ണ്ടു​ക​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​തൈ​ക​ൾ, കു​രു​മു​ള​ക് വ​ള്ളി​ക​ൾ, തെ​ങ്ങി​ൻ തൈ​ക​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ​വി​ധ ന​ടീ​ൽ​വ​സ്തു​ക്ക​ളും ല​ഭി​ക്കും. നാ​ട്ടി​ൽ​നി​ന്നും അ​ന്യം​നി​ന്നു​പോ​യ പ​ല​ത​രം വി​ള​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ഉ​ണ്ടാ​കും. ന​ടീ​ൽ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വും വി​ത്തു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കും. കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​മ​ണി അ​ധ്യ​ക്ഷ​യാകും.