മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​റ​ങ്ങി​പ്പോ​യി
Wednesday, June 19, 2019 10:53 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ട​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം. ഇ​തേ തു​ട​ർ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ യോ​ഗ​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ട​തുകൗ​ണ്‍​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ യോ​ഗം തീ​രു​മാ​ന​മാകാ​തെ പി​രി​ഞ്ഞു. ബ​ല​ക്ഷ​യം ഉ​ണ്ടെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് കെ​ട്ടി​ടം ഒ​ഴി​യാ​ൻ വ്യാ​പാ​രി​ക​ളോ​ട് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​തി​നി​ടെ ക​ട​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ന​ഗ​ര​സ​ഭാ നി​ർ​ദേ​ശ​പ്ര​കാ​രം വി​ച്്ഛേ​ദി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്യാ​നാ​ണ് ഇ​ന്ന​ലെ കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി​യും വെ​ള്ള​വും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഇ​ട​ത് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു വ്യാ​പാ​രി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ൽ തീ​രു​മാ​നം എ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടെ​ണ്ടെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​കെ.​സു​ബൈ​ദ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​രു​കൂ​ട്ട​രും ബ​ഹ​ളം വ​ച്ച​തോ​ടെ ഒ​ന്നും കേ​ൾ​ക്കാ​താ​യി. തു​ട​ർ​ന്ന് തീ​രു​മാ​നം വോ​ട്ടി​നി​ട​ണ​മെ​ന്ന് ഇ​ട​ത് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ചെ​യ​ർ​പേഴ്സ​ണ്‍ യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. തു​ട​ർ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ഇ​റ​ങ്ങി.
ഇ​വ​രെ ത​ട​യാ​ൻ ഇ​ട​ത് അം​ഗ​ങ്ങ​ൾ ശ്ര​മി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പു​റ​ത്തു​പോ​യി. അ​പ​ക​ടാ​വ​സ്ഥി​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് എ​തി​ര​ല്ലെ​ന്നും അ​തു​വ​രെ വ്യാ​പാ​രി​ക​ൾ​ക്ക് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്കി വൈ​ദ്യു​തി​യും വെ​ള്ള​വും ന​ല്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി വി​ച്്ഛേ​ദി​ച്ച​ത് കൗ​ണ്‍​സി​ൽ അ​റി​യാ​തെ​യാ​ണ്. അ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.
കെ​ട്ടി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് കോ​ട​തി​യി​ൽ നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ബാ​ധ്യ​ത വ​രാ​ത്ത വി​ധ​ത്തി​ലു​ള്ള തീ​രു​മാ​ന​മാ​ണ് എ​ടു​ക്കേ​ണ്ട​ത്. വ്യാ​പാ​രി​ക​ൾ​ക്ക് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്ക​ണ​മെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. ഏ​ക​ക​ണ്ഠ​മാ​യാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ച്്ഛേ​ദി​ക്കാ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യം കൗ​ണ്‍​സി​ലി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ​നി​ന്നു മാ​ത്ര​മെ തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്യാ​ൻ​പോ​ലും ഇ​ട​തുകൗ​ണ്‍​സി​ല​ർ​മാ​രു​ടെ ബ​ഹ​ളം​മൂ​ലം ക​ഴി​യാ​ത്ത​തി​നാ​ൽ യോ​ഗം പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും എം.​കെ.​സു​ബൈ​ദ പ​റ​ഞ്ഞു. ഏ​റെ നി​ർ​ണാ​യ​ക​മാ​യ കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് ഇ​ന്ന​ലെ ത​ർ​ക്ക​ത്തോ​ടെ പി​രി​ഞ്ഞ​ത്.