കാ​ട്ടാ​ന​ക​ളി​ൽ​നി​ന്നും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം വേണം: കോ​ണ്‍​ഗ്ര​സ്
Wednesday, June 19, 2019 10:53 PM IST
ക​ല്ല​ടി​ക്കോ​ട്: ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യോ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ കാ​ട്ടാ​ന​ക​ളി​ൽ​നി​ന്നും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ക​ല്ല​ടി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​ന്ത​രം കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടും അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും ക​മ്മി​റ്റി​യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
കൃ​ഷി​യി​ട​ങ്ങ​ളോ​ട് ചേ​ർ​ന്ന് ക​ന്പി​വേ​ലി നി​ർ​മി​ക്കു​ക​യും കി​ട​ങ്ങു​ക​ൾ കീ​റി കാ​ട്ടാ​ന​ക​ളു​ടെ വ​ര​വ് ത​ട​യ​ണ​മെ​ന്നും ശ​ല്യ​ക്കാ​രാ​യ ആ​ന​ക​ളെ പി​ടി​ച്ച് പ​രി​ശീ​ല​നം ന​ല്കി നാ​ട്ടാ​ന​ക​ളാ​ക്ക​ണ​മെ​ന്നും കു​ങ്കി​യാ​ന​ക​ളെ കൊ​ണ്ടു​വ​ന്ന് കാ​ട്ടാ​ന​ക​ളെ ഓ​ടി​ച്ച് കാ​ട്ടി​ൽ ക​യ​റ്റി വി​ട​ണ​മെ​ന്നും റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും വ​നം വ​കു​പ്പു​മ​ന്ത്രി​യ്ക്ക് ന​ല്കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഐ​എ​ൻ​ടി​യു​സി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ.​മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ദാ​സ​ൻ, വി.​സി.​ഉ​സ്മാ​ൻ, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, പി.​കെ.​മു​ഹ​മ്മ​ദാ​ലി, സ​ലാം, തോ​മ​സ്, കു​ട്ട​ൻ, രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.