കാ​നു​ക​ളി​ൽ വി​ല്ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ നി​ല​വാ​രം പ​രി​ശോ​ധി​ക്കും
Wednesday, June 19, 2019 10:53 PM IST
കോ​യ​ന്പ​ത്തൂ​ർ: കാ​നു​ക​ളി​ൽ വി​ല്ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് തീ​രു​മാ​നി​ച്ചു.
ശു​ചീ​ക​രി​ച്ച കു​ടി​വെ​ള്ളം 72 സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​ത്.
വാ​ട്ട​ർ കാ​നു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​നും നി​ശ്ചി​ത സ​മ​യ​ത്ത് മാ​റ്റാ​നും സൂ​ര്യ​പ്ര​കാ​ശം ഏ​ല്ക്കാ​തെ സം​ര​ക്ഷി​ക്കാ​നും ക​ന്പ​നി ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി.
എ​ന്നാ​ൽ പ​ല ക​ന്പ​നി​ക​ളും ഇ​ത്ത​രം നി​ർ​ദേ​ശം പാ​ലി​ക്കു​ന്നി​ല്ല.
അ​തി​നാ​ൽ കാ​ൻ​വെ​ള്ള​ത്തി​ന്‍റെ നി​ല​വാ​രം​പ​റ്റി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി വാ​ട്ട​ർ​കാ​നു​ക​ളു​ടെ സം​ര​ക്ഷ​ണ​രീ​തി​യെ​പ്പ​റ്റി ക​ന്പ​നി​യു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കും.
തു​ട​ർ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​ന്പ​നി​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കും.