ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ​ത​ല ശു​ചി​ത്വ സം​ഗ​മം ഇന്ന്
Sunday, June 23, 2019 11:06 PM IST
പാലക്കാട്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ മി​ക​വു​ക​ൾ തെ​ളി​യി​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റി​ത​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ശു​ചി​ത്വ മി​ക​വു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ​ത​ല​ത്തി​ൽ ശു​ചി​ത്വ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇന്ന് ​രാ​വി​ലെ 9.30 ന് ​മു​ത​ൽ വൈ​കി​ട്ട് 4 .30 വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന ശു​ചി​ത്വ സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ .കെ. ​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം, ഹ​രി​ത​ക​ർ​മ​സേ​ന, എം.​സി.​എ​ഫ്, ആ​ർ.​ആ​ർ.​എ​ഫ്. ശ്യം​ഖ​ല ഉ​റ​പ്പാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടെ​യും അ​വ​ത​ര​ണം ശു​ചി​ത്വ പ്ര​സം​ഗ​വേ​ദി​യി​ൽ ന​ട​ക്കും. ഹ​രി​ത ക​ർ​മ്മ സേ​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യും അ​തി​നെ മി​ക​ച്ച തൊ​ഴി​ൽ സം​രം​ഭ​മാ​ക്കി മാ​റ്റു​ക​യും ചെ​യ്ത ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും. അ​ജൈ​വ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​സി.​എ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും ആ​ർ.​ആ​ർ.​എ​ഫ് മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച ന​ഗ​ര​സ​ഭ​ക​ളും ബ്ലോ​ക്കു​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും.