ചുരംറോഡിൽ കാട്ടാന ഭീഷണി; യാത്രക്കാർ ഭീതിയിൽ
Tuesday, June 25, 2019 1:21 AM IST
നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ൽ കാട്ടാനകൾ ഇടയ്ക്കിടെ സന്ദർശകരാകുന്നത് യാത്രക്കാരെ ആശങ്കയി ലാക്കുന്നു. കഴിഞ്ഞദിവസം ആ​ന​കു​ടും​ബംമുഴുവനായും ഇ​റ​ങ്ങി​യ​ത് കൗ​തു​ക​ത്തോടൊപ്പം ആശങ്കയും വർധിപ്പിച്ചു. ഒ​രാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന​യും കൊ​ന്പ​നും പി​ടി​യാ​ന​ക​ളും ചേ​ർ​ന്നാ​ണ് കാ​ട് ഇ​റ​ങ്ങി​വ​ന്ന് നെ​ല്ലി​യാ​ന്പ​തി ചു​രം പാ​ത​യി​ൽ നി​ല​യു​റ​പ്പി​ച്ച​ത്.

പോ​ത്തു​ണ്ടി കൈ​കാ​ട്ടി ചു​രം പാ​ത​യി​ൽ അ​യ്യ​പ്പ​ൻ​തി​ട്ടി​നു തൊ​ട്ടു​താ​ഴെ​യു​ള്ള വ്യൂ ​പോ​യി​ന്‍റി​നു സ​മീ​പ​മാ​യാ​ണ് കൊ​ന്പ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ന​ക്കൂ​ട്ടം ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് നി​ര​വ​ധി മു​ള​ങ്കാ​ടു​ക​ൾ ഉ​ള്ള​തി​നാ​ൽ ആ​ന​ക​ൾ ഇ​വി​ടെ താ​വ​ള​മാ​ക്കി​യ​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ നെ​ല്ലി​യാ​ന്പ​തി കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു .ആ​ന​ക്കൂ​ട്ടം പാ​ത​യി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തവും ത​ട​സ്സ​പ്പെ​ട്ടു. കു​ട്ടി​യാ​ന​യു​മാ​യി പാ​ത​യി​ലേ​ക്ക് സ​ഞ്ചാ​രം ഉ​ള്ള​തി​നാ​ൽ വ​നം വ​കു​പ്പ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. കാട്ടാനകുടുംബം പരിസരപ്രദേ ശങ്ങളിൽതന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.