കെസിവൈഎം തോമസ് മൂർ അ​നു​സ്മ​ര​ണ​ദി​നം ആ​ച​രി​ച്ചു
Tuesday, June 25, 2019 1:21 AM IST
പാ​ല​ക്കാ​ട്: കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ത്ത​മം​ഗ​ലം ഫൊ​റോ​ന​യി​ൽ വി​ശു​ദ്ധ തോ​മ​സ്മൂ​ർ അ​നു​സ്മ​ര​ണ​ദി​നം ആ​ച​രി​ച്ചു. രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് സ​മാ​പി​ച്ചു.
ഫൊ​റോ​നാ​വി​കാ​രി ഫാ. ​ബെ​റ്റ്സ​ണ്‍ തൂ​ക്കു​പ​റ​ന്പി​ൽ അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​തി​ൻ മു​ടി​യാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​ടോ​ണി അ​റ​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജൂ​ബി​ൻ കൊ​ടി​യം​കു​ന്നേ​ൽ, ആ​ശാ കെ.​സേ​വ്യ​ർ, അ​ഖി​ൽ ഡേ​വീ​സ്, അ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​റി​ൻ കു​റ്റി​ക്കാ​ട​ൻ സ്വാ​ഗ​ത​വും എ​മി​ൽ ജോ​യ് ന​ന്ദി​യും പ​റ​ഞ്ഞു. വി​ശു​ദ്ധ തോ​മ​സ് മൂ​റി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത നി​ർ​മി​ച്ച ഹ്ര​സ്വ​ചി​ത്രം ഫാ. ​ബെ​റ്റ്സ​ണ്‍ തൂ​ക്കു​പ​റ​ന്പി​ൽ പു​റ​ത്തി​റ​ക്കി.