ദേശീയപാത വികസനം: എ​എ​സ്പി പ​ട്ട​യ​ഭൂ​മി​യി​ൽ സ്ഥ​ലം അ​ള​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി
Tuesday, June 25, 2019 1:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ എ​എ​സ്പി പ​ട്ട​യ​ഭൂ​മി​യി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ലം​അ​ള​ന്നു അ​ട​യാ​ള​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11 നാ​ണ് റ​വ​ന്യു, ദേ​ശീ​യ​പാ​ത വി​ഭാ​ഗം, ക​രാ​റു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം അ​ള​ന്ന​ത്. വീ​തി​ക്കു​റ​വു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ 13.5 മീ​റ്റ​റും മ​റ്റി​ട​ങ്ങ​ളി​ൽ 14 മീ​റ്റ​റു​മാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്.
കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​വ​രാ​ത്ത സ്ഥി​തി​യി​ൽ 13.5 മീ​റ്റ​ർ വി​ട്ടു ന​ല്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി
യോ​ഗ​ത്തി​ൽ കെ​ട്ടി​ട​മു​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ സ​മ്മ​തി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ അ​ള​ന്ന​ത്. ഇ​ന്ന​ലെ ന​ട​ത്തി​യ അ​ള​വി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു എ​തി​ർ​വ​ശ​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പി​നു​ള്ളി​ലേ​ക്ക് ര​ണ്ടു​മീ​റ്റ​റും സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ലേ​ക്ക് ഒ​രു മീ​റ്റ​റും ഉ​ള്ളി​ലാ​ണ്
അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ഈ ​കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗം പൊ​ളി​ക്കേ​ണ്ടി​വ​രും. അ​ടു​ത്ത് ദി​വ​സം ത​ന്നെ ഈ​ഭാ​ഗ​ത്ത് അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എം​ഇ​എ​സ് കോ​ള​ജ് ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി.
ക​യ​റ്റം താ​ഴ്ത്തു​ന്പോ​ൾ ഇ​വി​ടെ കൂ​ടു​ത​ൽ വീ​തി ആ​വ​ശ്യ​മു​ണ്ടെ​ന്ന് എ​ൻ​എ​ച്ച് വി​ഭാ​ഗം അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം എം​ഇ​എ​സ് കോ​ള​ജ് വി​ട്ടു​ന​ല്കു​ന്ന കാ​ര്യം എം​ഇ​എ​സി​നോ​ട് ആ​രാ​ഞ്ഞു.ഇ​ക്കാ​ര്യ​ത്തി​ൽ ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന് എം​ഇ​എ​സ് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത​യു​ടെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ന​ട​ന്നു​വ​ന്നി​രു​ന്ന കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ 95 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി​ട്ടും എ​എ​സ്പി പ​ട്ട​യ ഉ​ട​മ​ക​ളു​ടെ പ്ര​ശ്ന​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം ന​ട​ക്കാ​തി​രു​ന്ന​ത്.
ഇ​വി​ടെ സ്ഥ​ലം അ​ള​വ് ന​ട​ത്തു​ക​യും ഈ ​ഭാ​ഗ​ത്തും അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണം ന​ട​ത്തു​ക​യും ചെ​യ്യും. ന​ഗ​ര​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ലെ ത​ട​സം ഇ​തോ​ടെ പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ടും. തു​ട​ർ​ന്നു​ള്ള റോ​ഡ് വി​ക​സ​നം വേ​ഗ​ത്തി​ൽ ന​ട​ക്കു​മെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു.