ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് യോ​ഗം
Tuesday, June 25, 2019 1:21 AM IST
ക​ല്ല​ടി​ക്കോ​ട്: അ​ഖി​ലേ​ന്ത്യാ കി​സാ​ൻ കോ​ണ്‍​ഗ്ര​സ് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി മു​ണ്ട​നാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​അ​ച്യു​ത​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എം.​മു​ഹ​മ്മ​ദ് ചെ​റു​ട്ടി, പി.​സി.​ജേ​ക്ക​ബ്, ക​ണ്ണ​ൻ​കു​ട്ടി, ഫി​റോ​സ് ബാ​ബു, ആ​ന്‍റ​ണി, ഹ​രി​ദാ​സ്, പി.​പി.​തോ​മ​സ്, ഒ.​എ​സ്.​സ്ക​റി​യ, എം.​കെ.​രാ​മ​കൃ​ഷ്ണ​ൻ, കെ.​എം.​രാ​ജ​ൻ, ടി.​കെ.​പ​ങ്ക​ജാ​ക്ഷ​ൻ, ടി.​നാ​രാ​യ​ണ​ൻ, ടി.​യു.​മു​ര​ളീ​ധ​ര​ൻ, ബേ​ബി മ​നി​യ​ങ്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ലി​ന്യം ത​ള്ളി​യ​തി​ന് പി​ഴ​യീ​ടാ​ക്കി

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി സ്കൂ​ളി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ ക​ട​യി​ലെ മാ​ലി​ന്യം​ത​ള്ളി​യ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യെ പി​ടി​കൂ​ടി. വി​യ്യ​ക്കു​റി​ശ്ശി സ്വ​ദേ​ശി ഷ​മീ​റി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 1,000 രൂ​പ​പി​ഴ​യീ​ടാ​ക്കി.
പു​തു​താ​യി പ​ണി​തീ​ർ​ത്ത റോ​ഡി​ൽ മാ​ലി​ന്യ​ച്ചാക്കു​ക​ൾ കി​ട​ക്കു​ന്ന​തു​ക​ണ്ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് ​ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​പ്പു​റ​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മാ​ലി​ന്യം ഇ​യാ​ളെ​ക്കൊ​ണ്ടു​ത​ന്നെ നീ​ക്കം​ചെ​യ്യി​ച്ചു.​ ദേ​ശീ​യ​പാ​ത​യി​ൽ രാത്രികാലങ്ങളിൽ ഇറച്ചിമാ​ലി​ന്യവും മറ്റുംവാഹനങ്ങളിലെത്തിച്ച് ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം.