തരൂരിൽ ത​യ്യ​ൽ​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Tuesday, June 25, 2019 1:21 AM IST
ആ​ല​ത്തൂ​ർ: തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ൻ ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലി​ല്ലാ​ത്ത യു​വ​തി​ക​ൾ​ക്കാ​യി ആ​രം​ഭി​ക്കു​ന്ന ത​യ്യ​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ​യും അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ യോ​ഗ​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ നി​ർ​വ്വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ്് പ്ര​കാ​ശി​നി സു​ന്ദ​ര​ൻ അ​ദ്ധ്യ​ക്ഷ​യാ​യി. സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ​ൻ​മാ​രാ​യ എ.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, റം​ല​ത്ത് മു​ഹ​മ്മ​ദ്,മെ​ന്പ​ർ​മാ​രാ​യ എ.​എ.​ക​ബീ​ർ, ശാ​ന്ത​കു​മാ​രി, ജ​ഐ​സ്എ​സ് കോ​ഴ്സ് ഡ​യ​ര​ക്ട​ർ സി​ജു മാ​ത്യൂ. അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​യ്, ലൂ​യി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി 40 വ​നി​ത​ക​ൾ​ക്കാ​ണ് ത​യ്യ​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത​രാ​യ 250 ൽ ​പ​രം വ​നി​ത​ക​ൾ​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.