ഫ്ര​ണ്ട്സ് ക്ല​ബ്ബ് ലൈ​ബ്ര​റിയുടെ ക​ഥ​പ​റ​യ​ൽ പു​തു​മ​യു​ള്ള​താ​യി
Tuesday, June 25, 2019 1:22 AM IST
ക​ല്ല​ടി​ക്കോ​ട്: വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ല​ടി​ക്കോ​ട് ഫ്ര​ണ്ട്സ് ക്ല​ബ് ലൈ​ബ്ര​റി ബാ​ല​വേ​ദി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​ഥ പ​റ​യ​ൽ ശ്ര​ദ്ധേ​യ​മാ​യി. ലീ​ന ഒ​ള​പ്പ​മ​ണ്ണ​യും മ​ഞ്ജു​ശ്രീ സു​ദ​ർ​ശ​നു​മാ​ണ് ക​ഥാ​വ​ത​ര​ണം ന​ട​ത്തി​യ​ത്.
ഗ​ജ​പ​തി കു​ല​പ​തി, റെ​യി​ൻ​ബോ ഫി​ഷ് എ​ന്നീ ക​ഥ​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത് .
കു​ട്ടി​ക​ളു​ടെ അ​ക​ക്ക​ണ്ണി​ൽ കു​സൃ​തി ജ​നി​പ്പി​ക്കു​ന്ന മൂ​ല്യ​ബോ​ധം വ​ള​ർ​ത്തു​ന്ന സ​വി​ശേ​ഷ അ​വ​ത​ര​ണ​മാ​യി ലീ​ന ഒ​ള​പ്പ​മ​ണ്ണ​യു​ടെ ക​ഥ​പ​റ​ച്ചി​ൽ. ക​രു​ണ​യും സ്നേ​ഹ​വും ദാ​ന​വും മ​ഹാ​മ​ന​സ്ക​ത​യും സാ​ഹോ​ദ​ര്യ​വും ക​ല​ർ​ന്ന ക​ഥ​ക​ൾ കു​ട്ടി​ക​ൾ​ക്കും ന​ല്ലൊ​രു ശ്ര​വ്യാ​നു​ഭ​വ​മാ​യി.
ഉ​പ​മ​ക​ളോ​ടെ​യും രൂ​പ​ക​ങ്ങ​ളോ​ടെ​യും വാ​ക്കു​ക​ളു​ടെ ശ​ബ്ദ​വ്യ​ത്യാ​സ​ത്തി​ൽ മു​ഖ​ത്ത് മി​ന്നി​മാ​യു​ന്ന ഭാ​വ​ങ്ങ​ളി​ൽ ക​ഥ ദൃ​ശ്യ​രൂ​പ​ത്തി​ൽ പ​റ​ഞ്ഞു കൊ​ടു​ത്തു.
വാ​യ​ന​ശാ​ല ബാ​ല​വേ​ദി​യി​ലെ മു​പ്പ​തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി രം​ഗ​ത്തെ​ത്തി​യ അ​വ​താ​ര​ക​ർ കു​ട്ടി​ക​ളെ അ​വ​ർ അ​റി​യാ​തെ ത​ന്നെ ക​ഥ​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി.​കെ.​രാ​ജ​ൻ, അ​രു​ണ്‍​രാ​ജ്, ജ​യ​ൻ, ശി​ല്പി കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

വി​വാ​ഹി​ത​രാ​യി
വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് പു​ര​യ്ക്ക​ൽ തോ​മ​സ്-​ടെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ​ബി​നും തൃ​ശൂ​ർ പ​ട്ടി​ക്കാ​ട് കാ​രി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ-​മോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ലീ​ന​യും ലൂ​ർ​ദ്മാ​താ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​വാ​ഹി​ത​രാ​യി.