നൂ​റു​ണ്ട​ൻ​കു​ള​ന്പ് റോ​ഡ് ഉ​ദ്ഘാ​ട​നം
Tuesday, June 25, 2019 1:22 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ പു​തി​യ​താ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു ന​വീ​ക​രി​ച്ച അ​രി​യൂ​ർ നൂ​റു​ണ്ട​ൻ​കു​ള​ന്പ് റോ​ഡ് അ​ഡ്വ. എ​ൻ ഷം​സു​ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​പ​ദ്ധ​തി​യി​ൽ എ​ട്ടു​ല​ക്ഷം അ​ട​ങ്ക​ൽ തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്് എ​ൻ.​ഹം​സ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പാ​റ​ശേ​രി ഹ​സ​ൻ, എം.​കെ.​മു​ഹ​മ്മ​ദ​ലി, ഹു​സൈ​ൻ പോ​റ്റൂ​ർ, ഹം​സ കി​ള​യി​ൽ, കു​റു​വ​ണ്ണ ഹ​മീ​ദ്, ല​ത്തീ​ഫ് നൂ​റു​ണ്ട​ൻ, സ​ജീ​ർ കു​റു​വ​ണ്ണ, പി.​അ​നീ​ഷ്, സ​ലീം ബാ​പ്പു, എ​ൻ.​സെ​യ്തു​ട്ടി, കെ.​ടി.​അ​നീ​സ്, എം.​മാ​നു​പ്പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.