ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, June 25, 2019 9:57 PM IST
വ​ണ്ടി​ത്താ​വ​ളം: റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലായി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു.​ വ​ണ്ടി​ത്താ​വ​ളം ത​ങ്കം തി​യേ​റ്റ​ർ ജം​ഗ്ഷ​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ ഭാ​ര്യ നൂ​ർ​ജഹാ​ൻ (55) ആ​ണ് മരിച്ചത്.

ഇ​ക്ക​ഴി​ഞ്ഞ 15 നാ​ണ് ത​ങ്കം തി​യേ​റ്റ​ർ ജം​ഗ്ഷ​നി​ൽ അ​പ​ക​ടം ന​ട​ന്ന​ത് . മീനാ​ക്ഷി​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി കു​ടും​ബ​ക്കാ​ർ​ക്കു വി​ട്ടു​കൊ​ടു​ത്തു.