പാ​ച​ക​വാ​ത​ക പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും
Wednesday, June 26, 2019 12:36 AM IST
പാ​ല​ക്കാ​ട്: ഗ്യാ​സ് സ​ബ്സി​ഡി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ല​ഭ്യ​മാ​കാ​ത്ത​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പാ​ച​ക​വാ​ത​ക പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഓ​ഗ​സ്റ്റി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ഡി​എം എ​ൻ.​എം.​മെ​ഹ​റാ​ലി പ​റ​ഞ്ഞു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പാ​ച​ക​വാ​ത​ക ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ദാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി താ​ലൂ​ക്ക് ത​ല​ത്തി​ൽ ഓ​പ്പ​ണ്‍​ഫോ​റം ന​ട​ത്താ​ൻ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ.​ഡി.​എം യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​യ​മ​വി​രു​ദ്ധ​മാ​യി ഗ്യാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്, പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഗ്യാ​സ് സ​ബ്സി​ഡി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ത് സം​ബ​ന്ധി​ച്ച് പ​തി​നേ​ഴോ​ളം പ​രാ​തി​ക​ളാ​ണ് ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ ല​ഭി​ച്ച​ത്. ഗു​ണ​ഭോ​ക്താ​വി​ന് ല​ഭി​ക്കേ​ണ്ട സേ​വ​ന​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട ഗ്യാ​സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​അ​ജി​ത്കു​മാ​ർ, ബി.​പി.​സി.​എ​ൽ മാ​നേ​ജ​ർ (സെ​യി​ൽ​സ്) അ​ര​വി​ന്ദാ​ക്ഷ​ൻ എ​ച്ച്.​പി.​സി.​എ​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ​ൻ.​മു​ര​ളീ​കൃ​ഷ്ണ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ, ക​ണ്‍​സ്യൂ​മ​ർ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ഗ്യാ​സ് ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.