കെവിവിഇഎസ് പഞ്ചായത്ത് ഓഫീസ് മാ​ർ​ച്ചും ധ​ർ​ണ​യും
Wednesday, June 26, 2019 12:36 AM IST
വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ലെ അ​ടി​സ്ഥാ​ന​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. വ്യാ​പാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് കൂ​ട്ടു​നി​ല്ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്തും പോ​ലീ​സു​മെ​ന്നും ഇ​തി​നെ​തി​രെ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്നം ഉ​ട​നേ പ​രി​ഹ​രി​ക്കു​ക, മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് യൂ​സ​ർ ഫീ ​ഒ​ഴി​വാ​ക്കു​ക, ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ടൗ​ണി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, അ​ന​ധി​കൃ​ത ഓ​ട്ടോ​പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ ധ​ർ​ണ​യി​ൽ ഉ​ന്ന​യി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തോ​ടു കൂ​ടി​യ മാ​ർ​ച്ച് ന​ഗ​രം ചു​റ്റി പ​ഞ്ചാ​യ​ത്തി​നു മു​ന്പി​ൽ എ​ത്തി. പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ​ഞ്ചാ​യ​ത്താ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ.​അ​ച്യു​ത​ൻ, വി.​എ.​അ​ബ്ദു​ൾ ക​ലാം, മോ​ഹ​ന​ൻ, എം.​ബി.​സി​ജു, അ​ര​വി​ന്ദ​ൻ, സ​ലിം, സ​തീ​ഷ് ചാ​ക്കോ, ഫെ​ബി​ൻ, ഷെ​ഹി​ൻ, ശ​ബ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.