കു​രു​മു​ള​ക് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ
Wednesday, June 26, 2019 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് കു​രു​മു​ള​ക് ചാ​ക്കു​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ പു​ഴ​ക്കാ​ട്ടി​രി ക​ടു​ങ്ങ​പു​രം ഓ​ടു​പ​റ​ന്പി​ൽ റ​ഷീ​ദി​നെ​യാ​ണ് (47)സി​ഐ സ​ജീ​വ്, എ​സ്ഐ അ​രു​ണ്‍​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ മാ​രാ​യ ഷി​ബു, മു​ര​ളീ​ധ​ര​ൻ, സു​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഷാ​ഫി, സ​ഹ​ദ്, വി​നു ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.
ജൂ​ണ്‍ 20 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. നെ​ല്ലി​പ്പു​ഴ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​കേ​ന്ദ്ര​മാ​യ എ.​കെ.്ര​ടേ​ഡേ​ഴ്സി​ൽ​നി​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രു​ന്നു മോ​ഷ​ണം.
സ്ഥാ​പ​ന​യു​ട​മ ഉ​ച്ച​യൂ​ണി​ന് പോ​യ സ​മ​യ​ത്ത് 55 കി​ലോ തൂ​ക്കം വ​രു​ന്ന ര​ണ്ടു ചാ​ക്കു​ക​ളി​ലാ​യു​ള്ള ഉ​ണ​ക്ക​കു​രു​മു​ള​ക് കാ​റി​ലെ​ത്തി​യ റ​ഷീ​ദ് ക​ട​ത്തി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചെ​ർ​പ്പു​ള​ശേ​രി, കു​റ്റി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങി​ൽ കൊ​ണ്ടു​പോ​യി വി​റ്റു. മോ​ഷ​ണ​സ​മ​യ​ത്ത് സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നു പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്.
തു​ട​ർ​ന്ന് വി​റ്റ ക​ട​ക​ളി​ൽ നി​ന്ന് പോ​ലീ​സ് കു​രു​മു​ള​ക് ചാ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തു. മാ​സ​വാ​ട​ക​ക്ക് കാ​റെ​ടു​ത്താ​ണ് റ​ഷീ​ദ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​യാ​ളു​ടെ സ​ഹാ​യി അ​ജ്മ​ലി​നെ പോ​ലീ​സ് തെ​ര​യു​ന്നു. മ​ല​ഞ്ച​ര​ക്കു​ക​ൾ മാ​ത്ര​മാ​ണ് ഇ​യാ​ൾ പ​തി​വാ​യി മോ​ഷ്ടി​ക്കാ​റു​ള്ള​തെ​ന്ന് എ​സ്ഐ. അ​രു​ണ്‍ കു​മാ​ർ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്താ​റു​ള്ള റ​ഷീ​ദി​നെ​തി​രെ നാ​ട്ടു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ല​ട​ക്കം ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം കേ​സു​ക​ളു​ണ്ട്.