അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നി​ൽ കൂ​ട്ട സ്ഥ​ല​മാ​റ്റം
Wednesday, June 26, 2019 12:36 AM IST
അ​യി​ലൂ​ർ: കൃ​ഷി​വ​കു​പ്പി​ൽ പൊ​തു​സ്ഥ​ല​മാ​റ്റ​ത്തി​നു ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നി​ൽ മൂ​ന്നു ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥ​ല​മാ​റ്റം. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​ക്കും ര​ണ്ടു കൃ​ഷി അ​സി​സ്റ്റ​റ്റു​മാ​ർ​ക്കു​മാ​ണ് സ്ഥ​ല​മാ​റ്റം.
അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​ക്ക് കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ​ക്കും മ​റ്റു ര​ണ്ടു​പേ​രെ കോ​ട്ടാ​യി, തേ​ങ്കു​റി​ശി കൃ​ഷി ഓ​ഫീ​സു​ക​ളി​ലേ​ക്കു​മാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ ക​ര​ടു​പ​ട്ടി​ക​യി​ൽ പേ​ർ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​വ​രെ​യും ചേ​ർ​ത്താ​ണ് 571 പേ​രു​ടെ സ്ഥ​ല​മാ​റ്റ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
മൂ​ന്നു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ഒ​രു കൃ​ഷി​ഭ​വ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യാ​ണ് സാ​ധാ​ര​ണ​യാ​യി പൊ​തു​സ്ഥ​ല​മാ​റ്റ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷ​മാ​യ​വ​രെ​പോ​ലും സ്ഥ​ലം മാ​റ്റി​യ​താ​യി പ​റ​യു​ന്നു. സ്ഥ​ല​മാ​റ്റ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ സ്പാ​ർ​ക്ക് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്.
തു​ട​ർ​ന്ന് മേ​യ് 28 ന് ​ആ​ദ്യ ക​ര​ടു​പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ത് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജൂ​ണ്‍ 21 ന് ​വീ​ണ്ടും പ​ട്ടി​ക പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​ൽ പ​രാ​തി​യു​ള്ള​വ​ർ​ക്ക് ചൊ​വാ​ഴ്ച​വ​രെ പ​രാ​തി ന​ല്കാ​ൻ അ​വ​സ​ര​വും ന​ല്കി​യി​ട്ടു​ണ്ട്.