കു​ട്ടി​ക​ളു​ടെ ല​ഹ​രി വ​ർ​ജ​ന സ​മ​രം ശ്ര​ദ്ധേ​യം
Wednesday, June 26, 2019 12:36 AM IST
മം​ഗ​ലം​ഡാം: സ്വ​ന്തം വീ​ട്ടി​ലേ​യും കോ​ള​നി​യി​ലേ​യും മ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കാ​ൻ കോ​ള​നി​ക്കു മു​ന്നി​ൽ കു​ട്ടി​ക​ളു​ടെ ല​ഹ​രി വ​ർ​ജ​ന സ​മ​രം. ഡാ​മി​ന​ടു​ത്തെ പു​ളോ​ക​ളം കോ​ള​നി​യി​ലെ കു​ട്ടി​ക​ളാ​ണ് ഈആ​ശ​യ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ല​ഹ​രി വി​രു​ദ്ധ പ്ല​ക്കാ​ർ​ഡു​ക​ൾ എ​ഴു​തി അ​ത് ഉ​യ​ർ​ത്തി കാ​ട്ടി​യാ​യി​രു​ന്നു കോ​ള​നി​ക്കു മു​ന്നി​ലെ കു​ട്ടി​ക​ളു​ടെ സ​ൽ​മാ​തൃ​ക ന​ട​ന്ന​ത്. മ​റ്റു​ള്ള​വ​രോ​ട് ഉ​പ​ദേ​ശി​ക്കും മു​ന്പ് സ്വ​യം ന​ന്നാ​വു​ക എ​ന്ന​താ​യി​രു​ന്നു മു​ദ്രാ​വാ​ക്യം. ആ​ര്യ, അ​ന​ജ, അ​ന​ശ്വ​ര, വൈ​ഷ്ണ​വി, അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു നേ​തൃ​ത്വം. ഇ​വ​ർ ത​ന്നെ ക​ട​യി​ൽ നി​ന്നും ചാ​ർ​ട്ട് പേ​പ്പ​റു​ക​ൾ വാ​ങ്ങി അ​തി​ൽ ലൈ​ൻ വ​ര​ച്ചാ​ണ് അ​ക്ഷ​ര​ങ്ങ​ൾ എ​ഴു​തി മ​നോ​ഹ​ര​മാ​ക്കി​യ​ത്. എ​ന്താ​യാ​ലും ഇ​ന്ന​ത്തെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​ന​ത്തി​ൽ ന​ൽ​കാ​വു​ന്ന ഏ​റ്റ​വും ന​ല്ല സ​ന്ദേ​ശ​വും ഇ​ത് ത​ന്നെ​യാ​കും.