മേ​ക്ക​ള​പ്പാ​റ​യി​ൽ പു​ലി​യി​റ​ങ്ങി ആ​ടി​നെ കൊ​ന്നു
Wednesday, June 26, 2019 12:36 AM IST
മേ​ക്ക​ള​പ്പാ​റ: മേ​ക്ക​ള​പ്പാ​റ​യി​ൽ പു​ലി​യി​റ​ങ്ങി ആ​ടി​നെ കൊ​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ​തി​ന​ഞ്ചു കി​ലോ തൂ​ക്കം​വ​രു​ന്ന അ​യി​നെ​ല്ലി ഉ​ണ്ണി​ൻ​കു​ട്ടി​യു​ടെ ആ​ടി​നെ​യാ​ണ് പു​ലി​പി​ടി​ച്ച​ത്. പ്രദേശത്ത് പുലിശല്യം നാളുകളായി വർധിച്ചിരിക്കുകയാണ്.
അ​ടി​യ​ന്തി​ര​മാ​യി ന​ഷ്ട​പ​രി​ഹാ​ര​വും പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള കെ​ണി​യും സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജി​ൽ ര​ണ്ടാം​ഘ​ട്ട ഡി​ജി​റ്റ​ൽ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ സ്ഥാ​പി​ച്ച 20 ഇ​ന്‍റ​റാ​ക്ടീ​വ് ഇ​ന്‍റലി​ജ​ന്‍റ് പാ​ന​ൽ ക്ലാ​സ് റൂ​മു​ക​ൾ എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​പി.​എ.​ഫ​സ​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി.​കെ.​സെ​യ്താ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തു​വ​ഴി പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ക്ലാ​സ് റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ച ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ കോ​ള​ജാ​യി മാ​റു​ക​യാ​ണ് ക​ല്ല​ടി കോ​ളേ​ജ്.