മു​ൻ​ഗ​ണ​നാ​ വി​ഭാ​ഗ​ത്തി​നാ​യു​ള്ള റേ​ഷ​ൻ​കാ​ർ​ഡ്; ല​ഭി​ച്ച​ത് ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ
Wednesday, June 26, 2019 12:38 AM IST
ഒ​റ്റ​പ്പാ​ലം: പൊ​തു​വി​ഭാ​ഗ​ത്തി​ൽ നി​ന്നും മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ല​ഭി​ച്ച​ത് ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ. റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി മാ​ത്ര​മ​ല്ല മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​കൂ​ടി മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ർ​ഡ് ഉ​ണ്ടാ​ക്ക​ണ​മെ​ന്ന തി​രി​ച്ച​റി​വാ​ണ് അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത് . ഏ​ക​ദേ​ശം 3600 നു ​പു​റ​ത്ത് അ​പേ​ക്ഷ​ക​ളാ​ണ് ഇ​തി​ന​കം മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡി​ന് വേ​ണ്ടി എ​ത്തി​യി​ട്ടു​ള്ള​ത്. അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും മു​ൻ​ഗ​ണ​നാ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടാ​തെ പൊ​തു​വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ന്ന കാ​ർ​ഡ് ഉ​ട​മ​ക​ളും സ​പ്ലൈ ഓ​ഫീ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ എ​ത്തി​യി​രു​ന്നു.
സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഓ​രോ കാ​ർ​ഡി​നും കു​ടും​ബ​ങ്ങ​ളു​ടെ സ്ഥി​തി പ​രി​ശോ​ധി​ച്ച് മാ​ർ​ക്ക് ന​ൽ​കി​യാ​ണ് കാ​ർ​ഡു​ക​ൾ മാ​റ്റു​ന്ന​ത് .ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പാ​ല​ത്ത് അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട് . ആ​യി​ര​ത്തി​ല​ധി​കം ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള വീ​ടു​ക​ൾ, നാ​ലു​ച​ക്ര വാ​ഹ​നം ഉ​ള്ള​വ​ർ, ഒ​രേ​ക്ക​റി​ല​ധി​കം സ്ഥ​ലം കൈ​വ​ശ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ഒ​രു​കാ​ര​ണ​വ​ശാ​ലും മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ തു​ട​രാ​ൻ ക​ഴി​യി​ല്ല. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് പൊ​തു വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​ന​ർ​ഹ​രെ മാ​റ്റി ഒ​ഴി​വു വ​രു​ന്ന​തി​ന​നു​സ​രി​ച്ച് ആ​ണ് പു​തി​യ അ​പേ​ക്ഷ​ക​രെ പ​രി​ഗ​ണി​ക്കു​ക.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​വു​ക​യു​ള്ളൂ. അ​തേ സ​മ​യം മു​ൻ​ഗ​ണ​ന വി​വാ​ദ​ത്തി​ൽ അ​ന​ർ​ഹ​മാ​യി തു​ട​രു​ന്ന 25 പേ​രെ പൊ​തു ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം റേ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ധാ​ർ ന​ന്പ​ർ ബ​ന്ധി​പ്പി​ച്ചാ​ൽ മാ​ത്ര​മേ തു​ട​ർ​ന്ന് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​വൂ എ​ന്ന ഉ​ത്ത​ര​വ് ഉ​ട​ൻ ത​ന്നെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​പ്പോ​ഴും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​തെ റേ​ഷ​ൻ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ണ്ടെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​പ്ലൈ വ​കു​പ്പ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്