ച​ല​ചി​ത്രമേ​ള ഇന്നുമുതൽ
Wednesday, June 26, 2019 12:38 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന വ​നം​വ​ന്യ​ജീ​വി വ​കു​പ്പി​ന് കീ​ഴി​ൽ സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി.​എം.​എ​സ് വാ​താ​വ​ര​ണ്‍ ന്യൂ​ഡ​ൽ​ഹി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ഹു​ജ​ന​ങ്ങ​ളി​ൽ വ​നം പ​രി​സ്ഥി​തി സം​ര​ക്ഷ​ണാ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ’കാ​ട​കം 2019’ എ​ന്ന പേ​രി​ൽ വ​നം പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര​മ​ള സം​ഘ​ടി​പ്പി​ക്കു​ന്നു.ഇന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ചെ​ന്പൈ സ്മാ​ര​ക ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജി​ലെ എം.​ഡി.​രാ​മ​നാ​ഥ​ൻ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി ച​ല​ച്ചി​ത്ര​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​യാ​കും. പാ​ല​ക്കാ​ട്, 27 ന് ​അ​ഗ​ളി ഇ​എം​എ​സ് സ്മാ​ര​ക ടൗ​ണ്‍​ഹാ​ളി​ലും 28ന് ​മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ക്കും.