രാ​ഷ്ട്രീ​യ​ത​ർ​ക്കം ; പി.​ബാ​ല​ൻ സ്മാ​ര​ക കെ​ട്ടി​ടം ന​ശി​ക്കു​ന്നു
Wednesday, June 26, 2019 12:38 AM IST
ത​ച്ച​ന്പാ​റ: രാ​ഷ്ട്രീ​യ​ത​ർ​ക്കം​മൂ​ലം അ​നാ​ഥ​മാ​യ ത​ച്ച​ന്പാ​റ​യി​ലെ ബാ​ല​ൻ സ്മാ​ര​ക കെ​ട്ടി​ടം കാടുമൂടി ന​ശി​ക്കു​ന്നു. പി.​ബാ​ല​ൻ സ്മാ​ര​ക വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്രം വാ​യ​ന​ശാ​ല ആ​ൻ​ഡ് റി​ക്രി​യേ​ഷ​ൻ കെ​ട്ടി​ട​മാ​ണ് കാ​ടു​പി​ടി​ച്ച് ന​ശി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
വ്യ​ത്യ​സ്ത സാ​മൂ​ഹ്യ സാം​സ്കാ​രി​ക​പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​യി​രു​ന്ന കെ​ട്ടി​ട​ത്തെ​ചൊ​ല്ലി ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പും ശേ​ഷ​വും ആ​രോ​പ​ണ- പ്ര​ത്യാ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കെ​ട്ടി​ടം പൂ​ട്ടി സീ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു.
കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തെ​ചൊ​ല്ലി തു​ട​ക്ക​ത്തി​ലേ മു​റു​മു​റു​പ്പ് ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ച​ട്ടം​ലം​ഘി​ച്ചും കൃ​ഷി​ഭൂ​മി നി​ക​ത്തി​യു​മാ​ണ് കെ​ട്ടി​ടം പ​ണി​ത​തെ​ന്നും ആ​രോ​പ​ണ​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്.
2011-12 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​റാ​യി​രു​ന്ന ജോ​ർ​ജ് ത​ച്ച​ന്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച​താ​ണ് മ​ന്ദി​രം. 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
സ്ഥ​ലം ഒ​രു​വ്യ​ക്തി സം​ഭാ​വ​ന ചെ​യ്ത​തും പൊ​തു ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ടു​ന്ന കെ​ട്ടി​ടം, സ്വ​കാ​ര്യ​വ്യ​ക്തി സ്വ​ന്ത​മാ​യി കൈ​വ​ശം വ​യ്ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​മാ​ണ് കെ​ട്ടി​ടം സീ​ൽ ചെ​യ്യ​പ്പെ​ടാ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​യ്ക്കാ​നും ഇ​ട​യാ​ക്കി​യ​ത്. ഏ​താ​നും മാ​സം​മു​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കെ​ട്ടി​ടം സീ​ൽ ചെ​യ്യു​ന്ന​തു​വ​രെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ​പ​രി​പാ​ടി​ക​ൾ ഇ​വി​ടെ ന​ട​ന്നി​രു​ന്ന​താ​ണ്.
കു​ടും​ബ​ശ്രീ എ​ഡി​എ​സ്, വാ​ർ​ഡു​ത​ല ക​ർ​ഷ​ക​രു​ടെ​യും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും യോ​ഗ​ങ്ങ​ളും പ്ര​തി​മാ​സ കൂ​ട്ടാ​യ്മ​ക​ളും ബാ​ല​സ​ഭ​യും ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​രു​ന്നു.
സ​ർ​വ​സ​ജ്ജീ​ക​ര​ണ​ത്തോ​ടെ​യും നി​ല​കൊ​ള്ളു​ന്ന കെ​ട്ടി​ടം ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ കാ​ടു​മൂ​ടി ന​ശി​ച്ചു​പോ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ​ക്കും പ​രാ​തി​യു​ണ്ട്.പി.​ബാ​ല​ൻ എ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പേ​രി​ലു​ള്ള ഈ ​സ്മാ​ര​ക​കെ​ട്ടി​ട​ത്തി​ൽ വ​യോ​ജ​ന​കേ​ന്ദ്ര​ത്തി​നും ലൈ​ബ്ര​റി​ക്കും പു​റ​മേ കി​ണ​റും മൂ​ത്ര​പ്പു​ര​യും മീ​റ്റിം​ഗ് ഹാ​ളു​മു​ണ്ട്.
കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മു​ട​ക്ക​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ തീ​ർ​ത്ത് ജ​ന​കീ​യ​മാ​യ രീ​തി​യി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം ല​ക്ഷ​ങ്ങ​ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണ്. അ​ധി​കൃ​ത​ർ ഇ​ട​പ്പെ​ട്ട് എ​ത്ര​യും​വേ​ഗം കെ​ട്ടി​ടം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.