ര​ക്തദാ​നവുമായി താ​ടി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ
Wednesday, June 26, 2019 12:38 AM IST
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ താ​ടി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ബി​യേ​ർ​ഡ് സൊ​സൈ​റ്റി ര​ക്ത ദാ​നം ചെ​യ്തു മാ​തൃ​ക​യാ​യി. താ​ടി​യും മു​ടി​യും നീ​ട്ടി വ​ള​ർ​ത്തി​യ​വ​രെ ല​ഹ​രിഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യി കാ​ണു​ന്ന​വ​ർ​ക്ക് ഇ​ട​യി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി മാ​തൃ​ക​യാ​വു​ക​യാ​ണ് കേ​ര​ള​ത്തി​ലെ ര​ജി​സ്ട്രേ​ഡ് സം​ഘ​ട​ന​യാ​യ കെ ​ബി എ​സ്. പ​തി​നാ​ല് ജി​ല്ല​യി​ലും കൂ​ട്ടാ​യ്മ ര​ക്ത​ദാ​നം ചെ​യ്തു. ജി​ല്ല​യി​ലെ ര​ക്ത​ദാ​നം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ഡോ. ​രാ​ധി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ലൈ ആ​റാം തി​യ്യ​തി തൃ​ശൂ​രി​ൽ വെ​ച്ച് ന​ട​ക്കു​ന്ന ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ക്ത ദാ​നം സം​ഘ​ടി​പ്പി​ച്ച​ത്. നാ​ഫി, മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, വി​നോ​ദ് പി ​ടി, മു​സ്ത​ഫ, സ​തീ​ഷ് കു​മാ​ർ , നി​യാ​സ് മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു