ജെ​സി​ഐ ക്രീ​ഡ് അ​വാ​ർ​ഡ്നി​ശ 30ന്
Wednesday, June 26, 2019 12:38 AM IST
പാ​ല​ക്കാ​ട്: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പാ​ല​ക്കാ​ട് ജെ​സി​ഐ വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളാ​യ ജെ​സി​ഐ ക്രീ​ഡി​നെ അ​ധി​ക​രി​ച്ചു 30ന് ​വൈ​കു​ന്നേ​രം 6.30ന് ​ഹോ​ട്ട​ൽ ഫോ​ർ​ട്ട് പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജെ​സി​ഐ ക്രീ​ഡ് അ​വാ​ർ​ഡ് നി​ശ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ദൈ​വ​വി​ശ്വാ​സം, സാ​ഹോ​ദ​ര്യം, സാ​ന്പ​ത്തി​ക​നീ​തി, നി​യ​മ​വാ​ഴ്ച, മ​നു​ഷ്യ വ്യ​ക്തി​ത്വം, സാ​മൂ​ഹ്യ​സേ​വ​നം എ​ന്നീ ഘ​ട​ക​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി പാ​ല​ക്കാ​ട് പീ​പ്പി​ൾ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​എം.​ഷാ​ജി, പ്ര​ള​യ​കാ​ല​ത്തു ത​ന്‍റെ ശ​രീ​രം​പോ​ലും മ​റ്റു​ള്ള​വ​ർ​ക്ക് ച​വി​ട്ടു​പ​ടി​യാ​ക്കി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ജൈ​സ​ൽ, പാ​ല​ക്കാ​ട്ടെ മാ​തൃ​കാ ബി​സി​ന​സ് വ്യ​ക്തി​ത്വ​മാ​യ കെ.​പ്ര​സാ​ദ്, പോ​ലീ​സ് സേ​ന​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഇ​ൻ​സ്പെ​ക്ട​ർ ബോ​ബി​ൻ മാ​ത്യു, ഗു​രു​സ്ഥാ​നീ​യ​നാ​യ വി​ക്ടോ​റി​യ കോ​ളേ​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​മു​ര​ളി, ദേ​വാ​ശ്ര​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ബീ​നാ​ഗോ​വി​ന്ദ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും .ജെ​സി​ഐ ഇ​ന്ത്യ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശി​രീ​ഷ് ഡ​ണ്ടു മു​ഖ്യാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ൽ മേ​ഖ​ലാ അ​ധ്യ​ക്ഷ​ൻ അ​ഡ്വ.​സി​ദ്ധീ​ഖ്, മേ​ഖ​ലാ ഉ​പാ​ധ്യ​ക്ഷ സം​യു​ക്ത എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റം​ഷാ​ദ്, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ വ​ർ​ഷ എ​സ്.​കു​മാ​ർ അ​റി​യി​ച്ചു.