ശു​ചി​ത്വ​സം​ഗ​മം: മി​ക​ച്ച ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, June 26, 2019 12:38 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മി​ക​ച്ച ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന നാ​ല് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സം​സ്ഥാ​ന​ത​ല ശു​ചി​ത്വ സം​ഗ​മ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ, വെ​ള്ളി​നേ​ഴി, ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.ഉ​റ​വി​ട​മാ​ലി​ന്യ സം​സ്ക​ര​ണം, ഹ​രി​ത ക​ർ​മ​സേ​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, മെ​റ്റീ​രി​യ​ൽ ക​ള​ക്്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റു​ക​ൾ, റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ർ, ഹ​രി​ത ച​ട്ട​പാ​ല​നം, പ്ലാ​സ്റ്റി​ക്കി​നു​ള്ള ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, ഇ-​വേ​സ്റ്റു​ക​ളു​ടെ സം​സ്ക​ര​ണം, വി​വ​ര​വി​ജ്ഞാ​ന​വ്യാ​പ​നം എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് മി​ക​ച്ച ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ശു​ചി​ത്വ​സം​ഗ​മ​ത്തി​ൽ ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബെ​നി​ല ബ്രൂ​ണോ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​മ്മ നൈ​നാ​ൻ, ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വൈ.​ക​ല്യാ​ണ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.