വാർഷികയോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും
Wednesday, June 26, 2019 12:38 AM IST
ഒ​ല​വ​ക്കോ​ട്: വെ​ൽ​ക്കം വാ​ക്കേ​ഴ്സ് ഫോ​റം അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഷി​ക​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ഒ​ല​വ​ക്കോ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ.​അ​ന​ന്ത​നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി ഡോ. ​ശ്രീ​രാം ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി കെ.​പി.​രാ​ജ​ഗോ​പാ​ൽ സ്വാ​ഗ​തം പറഞ്ഞു. ജ​നി​ത​ക രോ​ഗ​ങ്ങ​ളെ​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യെ​പ്പ​റ്റി​യും ഡോ​ക്ട​റു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​യി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.എ​സ്.​വി​ൽ​സ​ണ്‍ വി​ല്യം, ഐ.​എ​സ്.​ചീ​ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കെ.​വി.​ലാ​ൽ, എം.​ഹ​രി​നാ​രാ​യ​ണ​ൻ, ടി.​എം.​ജ​ലാ​ൽ കെ.​ര​വീ​ന്ദ്ര​ൻ പ്രസംഗിച്ചു.