ചെ​ക്ക്ഡാം നി​ർ​മാ​ണ​ംപു​രോ​ഗ​മി​ക്കു​ന്നു
Wednesday, June 26, 2019 11:04 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി​ക്കാ​രു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ തി​ണ്ടി​ല്ലം മി​നി​ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി​ക്കാ​യു​ള്ള ചെ​ക്ക്ഡാ​മി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പാ​ല​ക്കു​ഴി അ​ഞ്ചു​മു​ക്കി​ൽ തി​ണ്ടി​ല്ലം തോ​ടി​നു കു​റു​കേ​യാ​ണ് ചെ​ക്ക്ഡാം നി​ർ​മി​ക്കു​ന്ന​ത്.

അ​ഞ്ച​ര​മീ​റ്റ​ർ ഉ​യ​ര​ത്തി​ലും 72 മീ​റ്റ​ർ നീ​ള​ത്തി​ലു​മു​ള്ള ചെ​ക്ക് ഡാ​മി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ നി​ർ​മാ​ണം ര​ണ്ട​ര​മീ​റ്റ​ർ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള പാ​റ​യി​ടു​ക്കു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​ല​സം​ഭ​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

ത​ട​യ​ണ നി​റ​ഞ്ഞു​വ​രു​ന്ന വെ​ള്ളം ഓ​വ​ർ​ഫ്ളോ ആ​യി പു​റ​ത്തു​പോ​കും വി​ധ​മാ​ണ് ചെ​ക്ക്ഡാ​മി​ന്‍റെ നി​ർ​മാ​ണം. ചെ​ക്ക്ഡാ​മി​ന​ടി​യി​ൽ മ​തി​യാ​യ സ്ലൂ​യി​സു​ക​ളു​ണ്ടാ​കും. 2017 ഡി​സം​ബ​ർ 21നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം.​മ​ണി പാ​ല​ക്കു​ഴി​യി​ലെ​ത്തി നി​ർ​വ​ഹി​ച്ച​ത്. 19 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പാ​ല​ക്കാ​ട് സ്മോ​ൾ ഹൈ​ഡ്രോ ക​ന്പ​നി ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കോ​ല​ഞ്ചേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നെ​ച്ചു​പ്പാ​ടം ക​ണ്‍​സ്ട്ര​ക്ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യാ​ണ് പ​ദ്ധ​തി​യു​ടെ സി​വി​ൽ വ​ർ​ക്കു​ക​ൾ ന​ട​ത്തു​ന്ന​ത്. തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ കൊ​ന്ന​യ്ക്ക​ൽ​ക്ക​ട​വി​ൽ പ​ദ്ധ​തി​ക്കു​ള്ള പ​വ​ർ​ഹൗ​സി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.