ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റു​ന്നി​ല്ലെ​ന്നു പ​രാ​തി
Wednesday, June 26, 2019 11:04 PM IST
ചി​റ്റൂ​ർ: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റു​ന്നി​ല്ലെ​ന്നു പ​രാ​തി. നി​ല​വി​ൽ രാ​ത്രി​യാ​കു​ന്ന​തോ​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ് ബ​സ് സ്റ്റാ​ൻ​ഡ്. മി​ക്ക ബ​സു​ക​ളും ച​ട​ങ്ങു​പോ​ലെ രാ​വി​ലെ ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന​ത്. ബാ​ക്കി സ​മ​യ​ങ്ങ​ളി​ലൊ​ക്കെ ബ​സു​ക​ൾ റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ടു​ക​യാ​ണ്.

ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്താ​താ​യ​തോ​ടെ അ​ന​ധി​കൃ​ത വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും വ​ർ​ധി​ച്ചു. സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ വ​രാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ റോ​ഡ് സൈ​ഡി​ൽ കാ​ത്തു​നി​ല്ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ബ​സു​ക​ൾ നി​ർ​ബ​ന്ധി​ച്ച് സ്റ്റാ​ൻ​ഡി​ലേ​ക്കു ക​യ​റ്റി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് ഒ​രു​ദി​വ​സം മാ​ത്ര​മേ നി​ല​നി​ന്നു​ള്ളൂ. വൈ​കു​ന്നേ​ര​മാ​കു​ന്ന​തോ​ടെ സ്റ്റാ​ൻ​ഡ് ക​ഞ്ചാ​വു​വി​ല്പ​ന​ക്കാ​രു​ടെ​യും മ​റ്റു സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​കു​ക​യാ​ണ്. ഇ​തേ​ക്കു​റി​ച്ച് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ​ല​ത​വ​ണ എ​ക്സൈ​സി​നും ചി​റ്റൂ​ർ പോ​ലീ​സി​ലും പ​രാ​തി ന​ല്കി​യി​രു​ന്നു.

ത​ത്ത​മം​ഗ​ലം ഭാ​ഗ​ത്തെ വി​വി​ധ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പൂ​ർ​ണ​തോ​തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. നി​ല​വി​ലു​ള്ള 29 വാ​ർ​ഡു​ക​ളെ വി​ഭ​ജി​ച്ച് ത​ത്ത​മം​ഗ​ലം, ചി​റ്റൂ​ർ എ​ന്നീ ര​ണ്ടു ന​ഗ​ര​സ​ഭ​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ചി​ല വാ​ർ​ഡു​ക​ൾ ത​ത്ത​മം​ഗ​ലം ഭാ​ഗ​ത്താ​ണു​ള്ള​ത്. ഇ​വ​യും ചേ​ർ​ത്താ​ൻ ചി​റ്റൂ​രി​ലും ത​ത്ത​മം​ഗ​ല​ത്തും 15 വാ​ർ​ഡു​ക​ളു​ണ്ടാ​കും.

ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം രൂ​പീ​ക​രി​ച്ച് നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ത​ത്ത​മം​ഗ​ലം ഭാ​ഗ​ത്തെ ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് ടോ​യ്ല​റ്റ് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു പൂ​ട്ടി​കി​ട​പ്പാ​ണ്.

ത​ത്ത​മം​ഗ​ലം ബൈ​പാ​സ് റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു ന​ഗ​ര​സ​ഭ​യ്ക്ക് ഇ​തു​വ​രെ സാ​ധി​ക്കാ​ത്ത​തും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം വ​ർ​ധി​പ്പി​ക്കു​ന്നു.