ശു​ചി​ത്വ​മി​ഷ​ൻ ഇ​ട​പെ​ട്ടു; മേ​ലാ​ർ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യം കു​ഴി​ച്ചി​ട്ടു
Wednesday, June 26, 2019 11:04 PM IST
നെന്മാ​റ: മാ​ലി​ന്യം നീ​ക്കാ​ൻ പ​ദ്ധ​തി​യും സ്ഥി​രം സം​വി​ധാ​ന​വു​മി​ല്ലാ​ത്ത മേ​ലാ​ർ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യം നീ​ക്കാ​ൻ ശു​ചി​ത്വ മി​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടും മേ​ലാ​ർ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ൾ ഇ​പ്പോ​ഴും മാ​ലി​ന്യ​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ലെ ഗോ​മ​തി മു​ത​ൽ നെന്മാ​റ എ​ൻ​എ​സ്എ​സ് കോ​ളേ​ജ് വ​രെ​യും ചി​റ്റി​ല​ഞ്ചേ​രി-​കാ​ത്താം​പൊ​റ്റ പാ​ത​യി​ലും മേ​ലാ​ർ​കോ​ട്-​ക​ല്ല​ങ്കോ​ട് പാ​ത​യോ​ര​ത്തു​മാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. പ്ലാ​സ്റ്റി​ക്, മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് വ​ലി​യ ചാ​ക്കു​ക​ളി​ലാ​ക്കി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഈ ​ഭാ​ഗ​ത്ത് കൊ​ണ്ടു​വ​ന്നി​ടു​ന്ന​ത്. സ്ഥി​ര​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി അ​ത് ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി മാ​ലി​ന്യം നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.
ഇ​തോ​ടെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പാ​ത​യോ​ര​ത്തു​ത​ന്നെ കു​ഴി​യെ​ടു​ത്ത് മാ​ലി​ന്യം കു​ഴി​ച്ചി​ട്ട​ത്. ഒ​രു മാ​സം മു​ന്പ് മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ഭാ​ഗ​ത്തെ മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ചും കു​ഴി​ച്ചു​മൂ​ടി​യു​മാ​ണ് സം​സ്ക​രി​ച്ച​ത്. എ​ന്നി​ട്ടും ഈ ​ഭാ​ഗ​ത്ത് മാ​ലി​ന്യം കൊ​ണ്ടു​വ​ന്നി​ടു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു മാ​ത്ര​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ കാ​മ​റ സ്ഥാ​പി​ച്ചിട്ടുമില്ല.