പ്ര​കാ​ശ​ന​വും ആ​ലാ​പ​ന​വും ന​ട​ത്തി
Wednesday, June 26, 2019 11:04 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ൽ എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ.​ഫ​സ​ൽ ഗ​ഫൂ​ർ ര​ചി​ച്ച ഹി​ന്ദി ക​വി​ത​ക​ളു​ടെ പ്ര​കാ​ശ​ന​വും ആ​ലാ​പ​ന​വും സം​ഘ​ടി​പ്പി​ച്ചു. സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളോ​ടു​ള​ള ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​യ ക​വി​ത​ക​ൾ ന്ധ​ദ​ർ​ദ് ഭ​രി ഷാ​യ​രി ദു​ഖ് ഭ​രി ക​വി​ത​ന്ധ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്. കോ​ള​ജ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി.​കെ.​സെ​യ്താ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഡോ. ​പി.​എ.​ഫ​സ​ൽ ഗ​ഫൂ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
എം​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജ​ബ്ബാ​റ​ലി, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഒ.​പി.​സ​ലാ​ഹു​ദീ​ൻ, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റം​ല മ​ന്ന​യ​ത്ത്, സി.​പി.​ഷി​ഹാ​ബു​ദീ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​കെ.​പി. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.