വാ​ട​ക​വീ​ട്ടി​ൽ ഭ​ക്ഷ​ണ​വും ചി​കി​ത്സ​യു​മി​ല്ലാ​തെ വൃ​ദ്ധ മാതാവ് ദു​രി​ത​ത്തി​ൽ
Wednesday, June 26, 2019 11:04 PM IST
വ​ണ്ടി​ത്താ​വ​ളം: ഭ​ക്ഷ​ണ​വും ചി​കി​ത്സ​യു​മി​ല്ലാ​തെ ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ൽ വൃ​ദ്ധ​ദു​രി​ത​ത്തി​ൽ. വ​ണ്ടി​ത്താ​വ​ളം പ​രേ​ത​നാ​യ ദ​ണ്ഡ​പാ
ണി​യു​ടെ ഭാ​ര്യ​യും അ​റു​പ​ത്തി​യ​ഞ്ചു​കാ​രി​യു​മാ​യ വ​സ​ന്ത​യാ​ണ് ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ൽ മൃ​ത​പ്രാ​യ​യാ​യി ക​ഴി​യു​ന്ന​ത്.
സ​മീ​പ​വാ​സി ര​വി​യു​ടെ ഭാ​ര്യ ല​ത ന​ല്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് വൃ​ദ്ധ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. നി​ല​വി​ൽ എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത​തി​നാ​ൽ ല​ത​യാ​ണ് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞു ഒ​രു മാ​സ​മാ​യി ത​റ​യി​ൽ പാ​യ​വി​രി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ൽ ത​ണു​പ്പു കൂ​ടി​യ​തോ​ടെ കാ​ലു​ക​ളി​ൽ വാ​ത​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​വും കാ​ണു​ണ്ട്.
വൃ​ദ്ധ​യു​ടെ പ​രി​താ​പ​ക​ര​മാ​യ സ്ഥി​തി മ​ന​സി​ലാ​ക്കി​യ വീ​ട്ടു​ട​മ ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി റൂം ​വാ​ട​ക​യാ​യ 500 രൂ​പ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​ന്നു ആ​ണ്‍​മ​ക്ക​ളു​ണ്ടെ​ങ്കി​ലും ആ​രും വ​സ​ന്ത​യെ പ​രി​ച​രി​ക്കു​ന്നി​ല്ല​ത്രേ. കു​ളി​ക്കാ​തെ ഇ​രു​പ​തു​ദി​വ​സ​മാ​യ​തോ​ടെ ശ​രീ​ര​ത്തി​ൽ ഉ​റു​ന്പ​രി​ക്കാ​നും തു​ട​ങ്ങി.
പ​ഞ്ചാ​യ​ത്തി​ലെ​ത്തി അ​പേ​ക്ഷ ന​ല്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സൗ​ജ​ന്യ​മാ​യു​ള്ള ക​ട്ടി​ലും ഇ​വ​ർ​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. അ​യ​ൽ​വാ​സി​യാ​യ ര​വി അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു കു​ടും​ബ​സ​മേ​തം പു​റ​ത്തു​പോ​യാ​ൽ തി​രി​ച്ചു വ​രു​ന്ന​തു​വ​രെ വൃ​ദ്ധ പ​ട്ടി​ണി​യി​ലാ​കും.
പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് കെ​യ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി വൃ​ദ്ധ​യു​ടെ ദു​രി​തം നേ​രി​ൽ ക​ണ്ടു മ​ട​ങ്ങി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രേ​യും ഉ​ണ്ടാ​യി​ല്ല. ര​ണ്ട് ആ​ണ്‍​മ​ക്ക​ളും വി​വാ​ഹ​ശേ​ഷം ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി താ​മ​സി​ക്കു​ക​യാ​ണ്.
വൃ​ദ്ധ​യ്ക്ക് ല​ഭി​ക്കു​ന്ന വാ​ർ​ധ്യ​കാ​ല പെ​ൻ​ഷ​ൻ തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് അ​ത്യാ​വ​ശ​ത്തി​നു മ​രു​ന്നു​ക​ൾ വാ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ൽ വി​ഷു സ​മ​യ​ത്ത് ല​ഭി​ച്ച പെ​ൻ​ഷ​ൻ തു​ക പു​ർ​ണ​മാ​യും തീ​ർ​ന്ന​തോ​ടെ​യാ​ണ് ദു​രി​തം പാ​ര​മ്യ​ത്തി​ലെ​ത്തി​യ​ത്. ത​ണു​പ്പു കൂ​ടി​യ​തോ​ടെ ശ​രീ​ര​ത്തി​നു വി​റ​യ​ലു​മു​ണ്ട്.
വ​ണ്ടി​ത്താ​വ​ളം പ​ച്ച​ക്ക​റി ച​ന്ത​യ്ക്കു സ​മീ​പ​ത്തെ ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ലാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഇ​വ​ർ ക​ഴി​യു​ന്ന​ത്. അ​വി​വാ​ഹി​ത​നാ
യ ​മ​റ്റൊ​രു മ​ക​ൻ രാ​ത്രി സ​മ​യ​ത്ത് എ​ത്തി വ​രാ​ന്ത​യി​ൽ കി​ട​ന്ന് നേ​രം പു​ല​രു​ന്പോ​ൾ പു​റ​ത്തു പോ​കു​ന്ന​താ​യി ര​വി പ​റ​ഞ്ഞു.
വൃ​ദ്ധ​യു​ടെ ദ​യ​നീ​യ സ്ഥി​തി​ക​ണ്ട് ര​വി​യാ​ണ് വൈ​ദ്യു​തി​ബി​ൽ അ​ട​യ്ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ വൃ​ദ്ധ​യെ എ​ത്ര​യും​വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.