ബോധവത്കരണപരിപാടി നടത്തി
Wednesday, June 26, 2019 11:04 PM IST
അ​ഗ​ളി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ എം​എ​സ്എം​ഇ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എ​സ്എം​ഇ ഡ​വ​ല​പ്പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, അ​ഗ​ളി സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വ​ച്ഛ്ഭാ​ര​ത് അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി ക​തി​രം​പ​തി ഉൗ​രി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്വ​ച്ഛ്ഭാ​ര​ത് പ്ര​തി​ജ്ഞ, പ​രി​സ​ര ശു​ചീ​ക​ര​ണം, ഫ​ല​വൃ​ക്ഷ തൈ​ന​ടീ​ൽ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. എം​എ​സ്എം​ഇ ഡ​വ​ല​പ്പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഇ​ൻ-​ചാ​ർ​ജ് എം.​പ​ഴ​നി​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ സി.​ആം​ബ്രോ​സ്, ഡോ.​മാ​യ, സി.​എം.​മ​ണി, ഉൗ​രു​മൂ​പ്പ​ൻ ചെ​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ങ്ക​മ്മ, ഇ.​കെ.​ഷൈ​നി (ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ), പി.​ര​ഞ്ജു, എ​സ്.​പി.​അ​ഞ്ജ​ലി സു​രേ​ഷ്, പി.​പി.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.